തിരുവനന്തപുരം: അന്താരാഷ്ട്ര യോഗ ദിനമായ ഇന്ന് നെഹ്റു യുവ കേന്ദ്ര കേരളത്തിലും കേന്ദ്രഭരണ പ്രദേശങ്ങളായ ലക്ഷദ്വീപിലും മാഹിയിലും യൂത്ത് ക്ലബ് അംഗങ്ങളെയും കുടുംബാംഗങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് യോഗാ പരിശീലനവും ഓൺലൈൻ മത്സരങ്ങളും സംഘടിപ്പിക്കും. കൊവിഡ് പശ്ചാത്തലത്തിൽ യൂത്ത് ക്ലബ് അംഗങ്ങളും സന്നദ്ധ പ്രവർത്തകരും വീടുകളിലാകും യോഗ ചെയ്യുക. വിവിധ മത്സരങ്ങളും സംഘടിപ്പിക്കും.
മന്ത്രിമാരായ റോഷി അഗസ്റ്റിൻ, ചിഞ്ചുറാണി, എം.പിമാരായ കെ. മുരളീധരൻ, വി.കെ. ശ്രീകണ്ഠൻ, എം.എൽ.എമാരായ കെ.വി. സുമേഷ്, എൻ.എ. നെല്ലിക്കുന്ന്, പി. ഉബൈദുള്ള, ലിന്റോ ജോസഫ്, സി.ആർ. മഹേഷ്, മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ, തൃശൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങോട്ടിൽ, പ്രധാനമന്ത്രിയുടെ അഡ്വൈസറായിരുന്ന ടി.കെ.എ നായർ, സിനിമാ സംവിധായകൻ ലാൽ ജോസ്, ബ്രഹ്മകുമാരി മീന തുടങ്ങിയവർ വിവിധ ജില്ലകളിൽ നടക്കുന്ന പരിപാടികളിൽ സന്ദേശം നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |