തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന് എല്ലാവരും വാക്സിൻ സ്വീകരിക്കണമെന്ന പ്രചാരണ ഗാനവുമായി കുരുന്നുകൾ. വാക്സിനേഷനിലൂടെ സ്വയം സുരക്ഷിതരാകാനും, സമൂഹത്തെ സുരക്ഷിതമാക്കാനും സാധിക്കുമെന്ന സന്ദേശം വട്ടിയൂർക്കാവ് സരസ്വതി വിദ്യാലയയിലെ കുട്ടികളാണ് ലോക സംഗീത ദിനത്തിൽ പകർന്നുനൽകുന്നത്.
മാതാപിതാക്കളുടെയും അദ്ധ്യാപകരുടെയും സഹകരണത്തോടെ ചിട്ടപ്പെടുത്തിയ ഗാനം യുട്യൂബിലൂടെ റിലീസ് ചെയ്യും.
കൊവിഡ് വാക്സിനേഷൻ ഊർജിതപ്പെടുത്തി, നിലവിലെ ദുഃസ്ഥിതിയിൽ നിന്ന് രാജ്യവും ലോകവും എത്രയും വേഗം മോചനം നേടട്ടെയെന്ന പ്രത്യാശയാണ് സരസ്വതി വിദ്യാലയ കിന്റർഗാർട്ടനിലെ കുട്ടികൾ മന്നോട്ടുവയ്ക്കുന്നത്. ഓൺലൈൻ ക്ലാസിൽ വിദ്യാർത്ഥികൾ ഉന്നയിച്ച ആശയത്തെ തുടർന്നാണ് വാക്സിനേഷന്റെ പ്രാധാന്യം പാട്ടിലൂടെ അവതരിപ്പിക്കാമെന്ന ആലോചനയുണ്ടായത്. അദ്ധ്യാപകരും സ്കൂൾ മാനേജ്മെന്റും പ്രോത്സാഹനവുമായെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |