തിരുവനന്തപുരം: ഗസറ്റഡ് ഉദ്യോഗസ്ഥരുടെ ശമ്പളവും മറ്റു ആനുകൂല്യങ്ങളും ലഭിക്കുവാനായി അക്കൗണ്ടന്റ് ജനറലിന്റെ പേസ്ലിപ്പ് വേണമെന്നുള്ള വ്യവസ്ഥ വലിയ കാലതാമസം ഉണ്ടാക്കുന്നുവെന്നും അതിനാൽ പേസ്ലിപ്പ് സമ്പ്രദായം ഒഴിവാക്കി പകരം സംവിധാനം ഏർപ്പെടുത്തണമെന്നും കെ. ജി. ഒ. യു സംസ്ഥാന പ്രസിഡന്റ് ഡോ. മനോ ജോൺസൻ ആവശ്യപ്പെട്ടു. സംസ്ഥാനഭാരവാഹികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനറൽ സെക്രട്ടറി കെ. ജെ. കുര്യാക്കോസ്, സംസ്ഥാന വൈസ് പ്രസിഡന്റ്മാരായ വി. എം. ശ്രീകാന്ത്, ബി. ഗോപകുമാർ, അബ്ദുൽഹാരിസ്,ബീന പൂവത്തിൽ, സെക്രട്ടറിമാരായ വി. എം. ഷൈൻ, ദിലീപ്. ജി, പി. ഐ. സുബൈർകുട്ടി, എസ്. അനിൽകുമാർ, ഡോ. ജി. ആർ. ഹരികൃഷ്ണകുമാർ, കെ. ജോൺസൺ, സി. ബ്രിജേഷ്, ട്രഷറർ കെ. സി. സുബ്രമണ്യൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |