SignIn
Kerala Kaumudi Online
Friday, 29 March 2024 1.12 AM IST

രാമക്ഷേത്ര നിർമ്മാണ ട്രസ്റ്റ് അംഗത്തിനെതിരെ ആരോപണം ഉന്നയിച്ച മാദ്ധ്യമപ്രവർത്തകനെതിരെ പൊലീസ് കേസ്

crime

ലക്നൗ: ഉത്തർപ്രദേശിൽ രാമക്ഷേത്ര നി‌മ്മാണ ട്രസ്റ്റ് അംഗവും വി എച്ച് പി നേതാവുമായ ചമ്പത് രാജ് സ്ഥലം കൈയേറിയെന്ന ആരോപണം നടത്തിയ മാദ്ധ്യമപ്രവർത്തകൻ വിനീത് നരൈനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ചമ്പത് രാജിന്റെ സഹോദരൻ സഞ്ജയ് ബൻസാൽ നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് നടപടി. വിനീത് നരൈനെ കൂടാതെ അൽക്കാ ലഹോട്ടി, രജ്നീഷ് എന്നീ രണ്ടു പേരെയും എഫ് ഐ ആറിൽ പ്രതി ചേർത്തിട്ടുണ്ട്.

സ്ഥലം കൈയേറിയെന്ന ആരോപണത്തിൽ ചമ്പത് രാജ് നിരപരാധിയാണെന്ന് സ്ഥലം എസ് ഐ നേരത്തെ തന്നെ റിപ്പോർട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ട് വന്നതിനു ശേഷമാണ് അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിച്ച് അപമാനിച്ചുവെന്ന് കാണിച്ച് മാദ്ധ്യമപ്രവർത്തകനെതിരെ പരാതി നൽകിയത്. മാദ്ധ്യമപ്രവർത്തകന്റെ നടപടി കോടിക്കണക്കിനു വരുന്ന ഹിന്ദുക്കളുടെ വികാരങ്ങളെ അപമാനിച്ചുവെന്നും പരാതിയിൽ പറയുന്നു.

വിനീത് നരൈനൊപ്പം പ്രതി ചേർക്കപ്പെട്ടിട്ടുള്ള അൽക്കാ ലഹോട്ടിയുടെ 20,000 സ്ക്വയർ ഫീറ്റ് വരുന്ന സ്ഥലം അനധികൃതമായി കൈയേറി തന്റെ സഹോദരങ്ങൾക്ക് കൈവശപ്പെടുത്താനുള്ള സഹായങ്ങൾ ചമ്പത് രാജ് ചെയ്തുകൊടുത്തുവെന്ന് കഴിഞ്ഞ ദിവസം വിനീത് നരൈൻ ഫേസ്ബുക്കിലൂടെ ആരോപിച്ചിരുന്നു. ആരോപണത്തിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് താൻ വിനീതിനെ വിളിച്ചിരുന്നുവെന്നും എന്നാൽ ഫോൺ എടുത്ത രജ്നീഷ് എന്ന വ്യക്തി തന്നോട് അപമര്യാദയായി പെരുമാറിയെന്ന് സഞ്ജയ് ബൻസാൽ പരാതിയിൽ പറയുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, RAM TEMPLE, UTTAR PRADESH, LAND GRAB CASE, YOGI ADITYANATH
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.