SignIn
Kerala Kaumudi Online
Friday, 30 July 2021 7.21 PM IST

ഗൾഫിൽ നിന്ന് സായി കുമാറിനെ നാട്ടിലെത്തിക്കാൻ ദാവൂദിന്റ സഹായം തേടിയെന്ന് സിദ്ദിഖ്, അന്വേഷണം ആവശ്യപ്പെട്ട് സന്ദീപ് വാര്യർ

saikumar-dawood

ഗൾഫിൽ നിന്ന് സായി കുമാറിനെ നാട്ടിലെത്തിക്കാൻ ദാവൂദിന്റ സഹായം തേടിയെന്ന സംവിധായകൻ സിദ്ദിഖിന്റെ വെളിപ്പെടുത്തലിൽ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി നേതാവ് സന്ദീപ് വാര്യർ. മലയാള സിനിമയെ നിയന്ത്രിക്കുന്നത് ഡി കമ്പനിയാണെന്ന തൻ്റെ ആരോപണത്തെ ശരിവയ്ക്കുന്ന വസ്തുതയാണ് സിദ്ദീഖ് തുറന്ന് പറഞ്ഞിരിക്കുന്നതെന്നും, വിശദമായ അന്വേഷണം ആവശ്യമാണെന്നും സന്ദീപ് ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-

1993 ലാണ് മുംബൈ സീരിയൽ ബോംബ് ബ്ലാസ്റ്റ് നടക്കുന്നത്. ഹിറ്റ്ലർ സിനിമ ഷൂട്ടിംഗ് നടക്കുന്ന 95 - 96 സമയം , ദാവൂദ് ഇബ്രാഹിമിൻ്റെ ചോരക്കായി ഇന്ത്യൻ ഏജൻസികൾ ഓടി നടക്കുന്ന കാലം. ബോളിവുഡ് താരങ്ങൾ പോലും ഡി കമ്പനിയുമായി സംസാരിക്കാൻ ഭയന്ന കാലം . സഞ്ജയ് ദത്ത് അടക്കം അറസ്റ്റിലായ കാലത്ത് മലയാള സിനിമയിലെ നടൻ സായികുമാറിനെ ദുബായിൽ നിന്ന് നാട്ടിലെത്തിക്കാൻ ദാവൂദ് ഇബ്രാഹിമിൻ്റെ ആളുകളുടെ സഹായം തേടി എന്നാണ് സംവിധായകൻ സിദ്ദീഖ് മാതൃഭൂമി പ്രസിദ്ധീകരണമായ സ്റ്റാർ ആൻറ് സ്റ്റയിലിന് മാർച്ചിൽ നൽകിയ അഭിമുഖത്തിൽ പറഞ്ഞിരിക്കുന്നത് . മലയാള സിനിമയെ നിയന്ത്രിക്കുന്നത് ഡി കമ്പനിയാണെന്ന എൻ്റെ ആരോപണത്തെ ശരിവയ്ക്കുന്ന വസ്തുതയാണ് സിദ്ദീഖ് തുറന്ന് പറഞ്ഞിരിക്കുന്നത്. വിശദമായ അന്വേഷണം ആവശ്യമാണ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: DIRECTOR SIDDHIQ, DAWOOD IBRAHIM, SAIKUMAR
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.