SignIn
Kerala Kaumudi Online
Saturday, 20 April 2024 6.30 AM IST

ജൂലായിൽ കുലുങ്ങുന്ന നഗരം...

chichen-itza

മെക്സിക്കോയിലെ ചിചെൻ ഇറ്റ്സ അറിയാത്തവർ കുറവാണ്. യുനോസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംനേടിയ ഈ നഗരത്തിൽ എല്ലാ വർഷവും ജൂലായ് മാസത്തിൽ ഭൂമി കുലുങ്ങും. വർഷം തോറും ഈ നഗരത്തിൽ ഉണ്ടാകുന്ന ഭൂകമ്പത്തിന് പിന്നിലെ കാരണം ഗവേഷകർക്ക് പോലും കണ്ടെത്താൻ കഴിയാത്ത ഉത്തരമില്ലാത്ത സമസ്യയായി തുടരുന്നു. അതേസമയം,​ ഓരോ വർഷവും ലക്ഷക്കണക്കിന് സഞ്ചാരികൾ എത്തുന്ന ഈ നഗരം 2007 മുതൽ ലോകത്തിലെ സപ്താത്ഭുതങ്ങളിലൊന്നായി തിരഞ്ഞെടുത്തിട്ടുണ്ട്.

ചിചെൻ ഇറ്റ്സയിലെ കുക്കുൽകൻ ക്ഷേത്രമായ എൽ കാസ്റ്റിലോയാണ് ലോകാത്ഭുതങ്ങളിൽ ഒന്നായി തിരഞ്ഞെടുത്തത്. വർഷംതോറുമെത്തുന്ന വിനോദസഞ്ചാരികൾക്ക് പക്ഷെ,​ ഈ ക്ഷേത്രത്തിലേക്ക് പ്രവേശിക്കാൻ അനുമതിയില്ല. ഈ ക്ഷേത്രത്തിൽ പുരാതനമായ ഒരു പിരമിഡ് ഉണ്ട്. മായൻ സംസ്‌കാര കാലത്ത് നിർമ്മിക്കപ്പെട്ട പിരമിഡിനിടയിൽ മായന്മാരുടെ പുരാതനമായ വിശ്വാസങ്ങളെക്കുറിച്ച് പറയുന്ന ഒരു ഭൂഗർഭ രഹസ്യ പാതയും കാണാൻ ഉണ്ട്. മായന്മാർ മനുഷ്യബലി പോലുള്ള ചടങ്ങുകൾ നടത്തിയിരുന്ന സ്ഥലങ്ങളിലേക്ക് ആകാം ഈ രഹസ്യപാത അവസാനിക്കുന്നത് എന്നാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത്. അതേസമയം,​ ഈ നഗരത്തിൽ ജൂലായ് മാസത്തിൽ ഉണ്ടാകുന്ന ഭൂകമ്പത്തെക്കുറിച്ചൊരു രസകരമായ വിശ്വാസം കൂടിയുണ്ട്. ചിചെൻ ഇറ്റ്സയിലെ പ്രധാനപ്പെട്ട ദൈവമാണ് കുക്കുൽകൻ. ഒരിക്കൽ ഒരു സ്ത്രീയുടെ വയറ്റിൽ ചിറകുള്ള പാമ്പായി പിറന്ന കുക്കുൽകനെ അവന്റെ സഹോദരി മറ്റാരും കാണാതെ ഒരു ഗുഹയിൽ ഒളിപ്പിച്ചു. ദിവസവും അവനുള്ള ഭക്ഷണവും അവൾ അവിടെ എത്തിച്ചുനൽകി. പിന്നീട് വളർന്ന് വലുതായ കുക്കുൽകൻ അവിടെ നിന്ന് പറന്ന് കടലിലേക്ക് പോയി. താൻ ജീവനോടെ ഉണ്ടെന്ന് തെളിയിക്കാനായി എല്ലാവർഷവും കുക്കുൽകൻ എത്തുന്നതാണ് ഈ ഭൂകമ്പത്തിന് കാരണം എന്നാണ് നാട്ടുകാർ വിശ്വസിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: JULY
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.