Kerala Kaumudi Online
Saturday, 25 May 2019 11.10 PM IST

പിങ്ക് പൊലീസ് 187

pink-police

ഇ​ല​ന്തൂ​ർ​ ​അ​ടു​ക്കാ​റാ​യ​പ്പോ​ൾ​ ​വി​ജ​യ​യു​ടെ​ ​ഫോ​ണി​ലേ​ക്ക് ​ഒ​രു​ ​മെ​സേ​ജ് ​വ​ന്നു.
അ​ത് ​എ​ടു​ത്തു​ ​നോ​ക്കി​യി​ട്ട് ​അ​വ​ൾ​ ​പി​ങ്ക് ​പൊ​ലീ​സ് ​ഡ്രൈ​വ​ർ​ ​സു​മ​ത്തി​ന്റെ​ ​തോ​ളി​ൽ​ ​ത​ട്ടി.
'​'​വ​ല​ത്തേ​ക്ക്..."
ഇ​ന്നോ​വ​ ​നെ​ടു​വേ​ലി​മു​ക്കി​ൽ​ ​നി​ന്ന് ​വ​ല​ത്ത് ​ഇ​ല​ന്തൂ​ർ​ ​വ​ഴി​ ​പ്ര​ക്കാ​നം​ ​റോ​ഡി​ലേ​ക്കു​ ​തി​രി​ഞ്ഞു.
അ​തി​നി​ടെ​ ​ഒ​രു​ ​ത​വ​ണ​കൂ​ടി​ ​എ​സ്.​പി​ ​അ​രു​ണാ​ച​ലം​ ​വി​ജ​യ​യെ​ ​വി​ളി​ച്ചു.
'​'​വി​ജ​യ...​ ​ഞാ​ൻ​ ​നാ​ളെ​ ​പ​ത്തു​മ​ണി​ ​ക​ഴി​ഞ്ഞേ​ ​റി​ലീ​വ് ​ചെ​യ്ത് ​തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ ​പോ​കൂ.​ ​അ​തി​നു​മു​ൻ​പ് ​എ​നി​ക്ക് ​എ​ന്നും​ ​സ​ന്തോ​ഷ​ത്തോ​ടെ​ ​ഓ​ർ​ത്തി​രി​ക്കു​വാ​ൻ​ ​ഒ​രു​ ​ന​ല്ല​ ​വാ​ർ​ത്ത​ ​ഉ​ണ്ടാ​യാ​ൽ​ ​ന​ന്ന്."
വി​ജ​യ​യു​ടെ​ ​ചു​ണ്ടി​ൽ​ ​ഒ​രു​ ​ചി​രി​ ​മി​ന്നി​:​ ​'​'​എ​നി​ക്കു​ ​മ​ന​സ്സി​ലാ​യി....
'​ഐ​ ​വി​ൽ​ ​ട്രൈ​ ​സാ​ർ...​ "
'​'​ഓ​ക്കെ.​ ​""​ ​എ​സ്.​പി​ ​കാ​ൾ​ ​മു​റി​ച്ചു.
കാ​ർ​ ​ഗ​ണ​പ​തി​ ​അ​മ്പ​ല​വും​ ​പി​ന്നി​ട്ട് ​ഇ​ല​ന്തൂ​ർ​ ​റോ​ഡി​ലൂ​ടെ​ ​പാ​യു​ക​യാ​ണ്.
ആ​ ​സ​മ​യം​ ​വി​ജ​യ​യ്ക്ക് ​ഒ​രു​ ​മെ​സേ​ജു​ ​കൂ​ടി​ ​വ​ന്നു.​ ​അ​തും​ ​വാ​യി​ച്ചി​ട്ട് ​അ​വ​ൾ​ ​മു​ന്നോ​ട്ടു​നോ​ക്കി.
അ​ക​ലെ​ ​നി​ന്നു​ ​പാ​ഞ്ഞ​ടു​ക്കു​ന്ന​ ​ഒ​രു​ ​ബൈ​ക്കി​ന്റെ​ ​ഒ​റ്റ​ ​വെ​ളി​ച്ചം​ ​ക​ണ്ടു.
'​'​സു​മം.​ ​ഒ​രു​ ​ബൈ​ക്ക് ​വീ​ഴ്‌​ത്ത​ണം.​ ​പ​ക്ഷേ​ ​ന​മ്മു​ടെ​ ​വ​ണ്ടി​ ​ത​ട്ടു​ക​യും​ ​അ​രു​ത്.​ "
അ​തു​ ​കേ​ട്ട​തേ​ ​പി​ങ്ക് ​പോ​ലീ​സി​ലെ​ ​മ​റ്റു​ള്ള​വ​രും​ ​ജാ​ഗ​രൂ​ക​രാ​യി.
ബൈ​ക്ക് ​അ​ടു​ത്തു​വ​രും​ ​തോ​റും​ ​സു​മം​ ​ഇ​ന്നോ​വ​യു​ടെ​ ​വേ​ഗ​ത​ ​ക്ര​മ​ത്തി​ൽ​ ​വ​ർ​ദ്ധി​പ്പി​ക്കു​ക​യും​ ​പ​ര​മാ​വ​ധി​ ​ഇ​ട​ത്തേ​ക്ക് ​ഒ​തു​ക്കു​ക​യും​ ​ചെ​യ്തു.
എ​തി​രെ​ ​വ​രു​ന്ന​വ​ർ​ക്ക് ​ആ​പ​ത്‌​ശ​ങ്ക​ ​തോ​ന്നു​ക​യേ​ ​അ​രു​ത്..
എ​ന്നാ​ൽ​ ​പ​ത്ത് ​മീ​റ്റ​റോ​ളം​ ​ബൈ​ക്ക് ​അ​ടു​ത്തെ​ത്തി​യ​തും​ ​സു​മം​ ​ഇ​ന്നോ​വ​ ​അ​തി​നു​ ​നേ​ർ​ക്ക് ​വെ​ട്ടി​ത്തി​രി​ച്ചു.
ബൈ​ക്കി​ലി​രു​ന്ന​വ​ർ​ ​ഞെ​ട്ടി​പ്പോ​യി.​ ​അ​ത് ​ഓ​ടി​ച്ചു​കൊ​ണ്ടി​രു​ന്ന​ ​സാ​ദി​ഖ് ​മി​ന്ന​ൽ​ ​വേ​ഗ​ത്തി​ൽ​ ​ഇ​ട​ത്തേ​ക്കു​ ​വെ​ട്ടി​ച്ചു....
ബൈ​ക്ക് ​'​റ​"​ ​പോ​ലെ​ ​തി​രി​യു​ന്ന​ത് ​വി​ജ​യ​ ​ക​ണ്ടു.
പി​ന്നെ​ ​കേ​ൾ​ക്കു​ന്ന​ത് ​ഒ​രി​ടി​യൊ​ച്ച​യും​ ​നി​ല​വി​ളി​യും...​ ​നി​യ​ന്ത്ര​ണം​ ​തെ​റ്റി​യ​ ​ബൈ​ക്ക് ​ഇ​ട​തു​ ​ഭാ​ഗ​ത്തെ​ ​മ​തി​ലി​ൽ​ ​ചെ​ന്നി​ടി​ച്ചു​ ​മ​റി​ഞ്ഞു.
അ​തി​ൽ​ ​ഉ​ണ്ടാ​യി​രു​ന്ന​ ​ര​ണ്ടു​പേ​രും​ ​റോ​ഡി​ലേ​ക്കു​ ​തെ​റി​ച്ചു​വീ​ണു.
സു​മം​ ​ബ്രേ​ക്ക് ​പെ​ഡ​ൽ​ ​ആ​ഞ്ഞ​മ​ർ​ത്തി.​ ​ട​യ​ർ​ ​ത​റ​യി​ലു​ര​ഞ്ഞ് ​ഇ​ന്നോ​വ​ ​നി​ന്നു.
മി​ന്ന​ൽ​ ​വേ​ഗ​ത്തി​ൽ​ ​പി​ങ്ക് ​പോ​ലീ​സ് ​ഡോ​റു​ക​ൾ​ ​തു​റ​ന്നു​ ​പു​റ​ത്തേ​ക്കു​ ​ചാ​ടി.
വി​ക്ര​മ​നും​ ​സാ​ദി​ഖും​ ​റോ​ഡി​ൽ​ ​നി​ന്നെ​ഴു​ന്നേ​ൽ​ക്കാ​ൻ​ ​ക​ഴി​യും​ ​മു​ൻ​പ് ​പെ​ൺ​ ​പോ​ലീ​സ് ​അ​വ​രെ​ ​വ​ള​ഞ്ഞു.
വി​ജ​യ​മ്മ​യും​ ​നി​ർ​മ്മ​ല​യും​ ​ഇ​രു​വ​രെ​യും​ ​ച​വു​ട്ടി​പ്പി​ടി​ച്ചു.​ ​അ​മ​ല​യും​ ​ശാ​ന്തി​നി​യും​ ​അ​വ​രു​ടെ​ ​കൈ​ക​ൾ​ ​പി​ന്നി​ലേ​ക്കു​ ​പി​ടി​ച്ചു​തി​രി​ച്ചു​ ​വി​ല​ങ്ങി​ട്ടു.
അ​പ​ക​ട​ത്തി​ന്റെ​ ​ആ​ഘാ​ത​ത്തി​ൽ,​ ​എ​ന്താ​ണു​ണ്ടാ​യ​തെ​ന്ന് ​ഇ​രു​വ​ർ​ക്കും​ ​വ്യ​ക്ത​മാ​കും​ ​മു​ൻ​പ് ​പി​ങ്ക് ​പോ​ലീ​സ് ​അ​വ​രെ​ ​വ​ലി​ച്ചു​യ​ർ​ത്തി​ ​ഇ​ന്നോ​വ​യി​ലേ​ക്കെ​റി​ഞ്ഞു.​ ​എ​തി​ർ​ദി​ശ​യി​ൽ​ ​നി​ന്ന് ​ഒ​രു​ ​ബൈ​ക്ക് ​കൂ​ടി​വ​ന്ന് ​അ​വ​ർ​ക്ക​രു​കി​ൽ​ ​നി​ന്നു.
'​'​എ​ല്ലാം​ ​ഓ​ക്കെ​യാ​ണ​ല്ലോ​ ​വി​ജ​യ​‌​?​"​ ​അ​തി​ലി​രു​ന്ന​ ​ആ​ൾ​ ​തി​ര​ക്കി.
'​'​ഓ​ക്കെ​യാ​ണ്.​ "
'​'​ശ​രി.​ ​എ​സ്.​പി​ ​സാ​ർ​ ​കാ​ത്തി​രി​ക്കും.​"​ ​അ​യാ​ൾ​ ​അ​ത്ര​മാ​ത്രം​ ​പ​റ​ഞ്ഞി​ട്ട് ​ബൈ​ക്ക് ​നേ​രെ​ ​വി​ട്ടു​പോ​യി.
വി​ക്ര​മ​നും​ ​സാ​ദി​ഖി​നും​ ​ശ​രീ​രം​ ​ഒ​ടി​ഞ്ഞു​ ​നു​റു​ങ്ങി​യ​തു​പോ​ലെ​ ​തോ​ന്നി.​ ​ഇ​രു​വ​രും​ ​ഞ​ര​ങ്ങു​ക​യും​ ​എ​ന്തോ​ ​ചോ​ദി​ക്കാ​ൻ​ ​ശ്ര​മി​ക്കു​ക​യും​ ​ചെ​യ്തു.
വി​ജ​യ​ ​പി​ന്നി​ലേ​ക്കു​ ​തി​രി​ഞ്ഞു.
'​'​മി​ണ്ടി​പ്പോ​ക​രു​ത്.​ ​കൊ​ന്നു​ക​ള​യും."
സു​മം​ ​അ​പ്പോ​ഴേ​ക്കും​ ​ഇ​ന്നോ​വ​ ​വീ​ണ്ടും​ ​മു​ന്നോ​ട്ടെ​ടു​ത്തു​ ​ക​ഴി​ഞ്ഞി​രു​ന്നു.

*​*​*​
ആ​റ​ന്മു​ള​യി​ലെ​ ​പ​ഴ​യ​ ​പോ​ലീ​സ് ​സ്റ്റേ​ഷ​ൻ.​ ​അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി​ ​ത​ൽ​ക്കാ​ലം​ ​അ​ത് ​ഒ​ഴി​ച്ചി​ട്ടി​ട്ട് ​മ​റ്റൊ​രി​ട​ത്താ​ണ് ​പ്ര​വ​ർ​ത്ത​നം.
തു​രു​മ്പി​ച്ച​തും​ ​പ​കു​തി​ ​തു​റ​ന്ന​തു​മാ​യ​ ​ഗേ​റ്റി​നു​ ​മു​ന്നി​ൽ​ ​ഇ​ന്നോ​വ​ ​നി​ന്നു.​ ​സി.​പി.​ഒ​ ​നി​ർ​മ്മ​ല​ ​ഇ​റ​ങ്ങി​ ​ഗേ​റ്റു​ ​തു​റ​ന്നു.
ബ​ദാം​ ​മ​ര​ത്തി​ന്റെ​ ​ക​രി​യി​ല​ക​ൾ​ ​നി​ര​ന്നു​കി​ട​ക്കു​ന്ന​ ​മു​റ്റ​ത്തേ​ക്കു​ ​ക​യ​റി​ ​ഇ​ന്നോ​വ​ ​അ​ല്പം​ ​മു​ന്നോ​ട്ടു​ ​നീ​ങ്ങി​ ​ബ്രേ​ക്കി​ട്ടു.
ഇ​പ്പോ​ൾ,​ ​മ​തി​ൽ​ ​ഉ​ള്ള​ ​കാ​ര​ണം​ ​റോ​ഡി​ൽ​ ​കൂ​ടി​ ​പോ​കു​ന്ന​വ​ർ​ക്ക് ​അ​ങ്ങ​നെ​ ​ഒ​രു​ ​വാ​ഹ​നം​ ​അ​വി​ടെ​ ​ഉ​ള്ള​താ​യി​ ​അ​റി​യി​ല്ല.
നി​ർ​മ്മ​ല​ ​ഗേ​റ്റു​ക​ൾ​ ​ചേ​ർ​ത്ത​ട​ച്ചു.
വി​ജ​യ​ ​ഡോ​ർ​ ​തു​റ​ന്ന് ​ആ​ദ്യം​ ​ഇ​റ​ങ്ങി.​ ​പി​ന്നെ​ ​പോ​ക്ക​റ്റി​ൽ​ ​നി​ന്ന് ​ഒ​രു​ ​താ​ക്കോ​ൽ​ ​എ​ടു​ത്ത് ​സ്റ്റേ​ഷ​ന്റെ​ ​മു​ന്നി​ലെ​ ​ഗ്രി​ല്ല് ​തു​റ​ന്നു.​ ​അ​ത് ​ഇ​രു​വ​ശ​ത്തേ​ക്കും​ ​ത​ള്ളി​യ​ക​റ്റി.
അ​പ്പോ​ഴേ​ക്കും​ ​മ​റ്റു​ള്ള​വ​ർ​ ​വി​ക്ര​മ​നെ​യും​ ​സാ​ദി​ഖി​നെ​യും​ ​വ​ലി​ച്ചി​റ​ക്കി​ക്കൊ​ണ്ടു​വ​ന്നു.
മൊ​ബൈ​ൽ​ ​വെ​ളി​ച്ച​ത്തി​ൽ​ ​അ​വ​രെ​ ​അ​ക​ത്തേ​ക്കു​ ​കൊ​ണ്ടു​പോ​യി.
വി​ജ​യ​ ​ഗ്രി​ല്ല് ​അ​ക​ത്തു​നി​ന്ന് ​അ​ട​ച്ചു​പൂ​ട്ടി.
ശേ​ഷം​ ​ചെ​ന്ന് ​അ​ക​ത്തെ​ ​മു​റി​യി​ലെ​ ​ലൈ​റ്റു​ ​തെ​ളി​ച്ചു....
വി​ക്ര​മ​നും​ ​സാ​ദി​ഖും​ ​ര​ണ്ട് ​ചാ​ക്കു​കെ​ട്ടു​ക​ൾ​ ​പോ​ലെ​ ​അ​വി​ടേ​ക്കു​ ​വീ​ണു.
[​തു​ട​രും]

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: PINK POLICE, NOVEL
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY