SignIn
Kerala Kaumudi Online
Saturday, 20 April 2024 12.49 AM IST

എല്ലാവർക്കും ചീത്തകാലം മാത്രം അല്ല നല്ല കാലം വരും! നമുക്ക് കഴിയും, നമ്മൾ കഷ്ടപെടാത്തോണ്ടാണ്; വിജയ കഥ പറഞ്ഞ് യുവാവ്‌

sanal

എന്തെങ്കിലും ഒരു കാര്യം നേടിയെടുക്കണമെന്ന് നിങ്ങൾ പൂർണ മനസോടെ ആഗ്രഹിച്ചാൽ, ആ ആഗ്രഹം സഫലമാക്കാൻ പ്രപഞ്ചം മുഴുവൻ നിങ്ങൾക്കൊപ്പം നിൽക്കുമെന്ന പൗലോ കൊയ്‌ലോയുടെ വരികൾ കേട്ടിട്ടുണ്ടോ? നമ്മൾ ഒരു കാര്യം ആത്മാർത്ഥമായി ആഗ്രഹിച്ചാൽ അത് നമുക്ക് കിട്ടും, പക്ഷേ ആഗ്രഹത്തിനൊപ്പം അതിനുവേണ്ടി പ്രയത്‌നിക്കാനുള്ള മനസും വേണം.

അത്തരത്തിൽ കഠിനാധ്വാനത്തിലൂടെ തന്റെ സ്വപ്‌നം യാഥാർത്ഥ്യമാക്കിയ സനൽ സോമനാഥൻ എന്ന യുവാവിന്റെ ഫേസ്ബുക്ക് കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. പ്രതിസന്ധികളെല്ലാം പുഞ്ചിരിയോടെ നേരിട്ട് സർക്കാർ ജോലി സ്വന്തമാക്കിയതിനെക്കുറിച്ചാണ് കുറിപ്പ്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം

ജീവിതവിജയം നേടാനും നേട്ടങ്ങൾ കൊയ്തെടുക്കാനും സാധിക്കണമെങ്കിൽ നീ മൂന്നു സുപ്രധാന ശക്തികളെക്കുറിച്ച് മനസ്സിലാക്കുകയും അവ പ്രയോഗിക്കാൻ പ്രവീണ്യം നേടുകയും വേണം. ആഗ്രഹം, വിശ്വാസം, പ്രതീക്ഷ എന്നിവയാണ് ശക്തികൾ..
ജുമാമുബാറക്

എല്ലാത്തിലും ഉപരി നമ്മടെ കൺകണ്ട ദൈവം ആയ അമ്മയുടെ പ്രാർത്ഥന

7nth ക്ലാസ്സ്‌ മുതൽ തുടങ്ങിയ ഓട്ടമാണ്.. ചെയ്ത ജോലികൾ ഒന്നോർത്തെടുക്കട്ടെ, വന്ന വഴി
മറക്കരുതല്ലോ,പഴയ തമിഴ് പടങ്ങളിൽ കാണുന്ന ക്ലീഷേ സ്റ്റോറി ആയിരുന്നു എന്റെ ജീവിതത്തിലും

വാശി ആർന്നു ഒരു ജോലി വാങ്ങാൻ.. അമ്മ മാത്രം ഓടിക്കുന്ന ജീവിത വണ്ടി ഒറ്റക്ക് പോകില്ലെന്ന് അറിഞ്ഞപ്പോൾ ആ ജീവിത വണ്ടിയുടെ ചക്രംമായി ഞാനും..

ചെറുപ്പം തൊട്ടേ ഞാൻ പാർട്ട്‌ ടൈം ജോലി ചെയ്താണ് പഠിച്ചത്..8ൽ പഠിക്കുമ്പോൾ ഒരു ടെലിഫോൺ ബൂത്തിൽ ജോലിക്ക് കേറി വൈകുന്നേരം 4മണി മുതൽ രാത്രി 8. 30വരെ അതാണ് എനിക്ക് കിട്ടിയ ആദ്യ ശമ്പളം 500 രൂപ
10 ക്ലാസും പ്ലസ്ടു എല്ലാം ഞാൻ ഓരോ തുണിക്കടേലും ഇടയ്ക്കു കൂലി പണിക്ക് പോയൊക്കെയാണ് പഠിച്ചത്..

ഡിഗ്രിക്കും ഒരു പാർടൈം ജോബ് ഞാൻ കണ്ടുപിടിച്ചു.. കബനി റിസോർട്ട് പുല്പള്ളിയിൽ രാത്രിയിൽ റിസപ്ഷൻ ഡ്യൂട്ടി രാവിലെ കോളേജിൽ പോകും

ഒട്ടു മിക്ക എല്ലാ പ്രൈവറ്റ് കമ്പനികളിലും ഞാൻ ജോലി ചെയ്തു എല്ലായിടത്തും തെറിയും പ്രഷറും മാത്രം എങ്ങനെ എങ്കിലും ഒരു ഗവണ്മെന്റ് ജോലി അത് മാത്രമായി ചിന്ത..
ഞങ്ങളെ പോലെ ഉള്ള ബോയ്‌സിന് വീട്ടു ചിലവും നോക്കണം ഏതേലും ആളുടെ കീഴിൽ തെറീം കേട്ട് ജോലി എടതിട്ട് ഉള്ള സമയത്ത് ഷോർട് നോട്ട് ഉണ്ടാക്കി കൈയിൽ വെച്ച് അതിടക്ക് നോക്കി.. ഫുഡ് കഴിക്കുമ്പോഴും കിട്ടുന്ന ഫ്രീ ടൈമിൽ നോക്കീം വേണം പഠിക്കാൻ.. വീട്ടിലെത്തിമ്പോ പഞ്ചസാരയില്ല, കറന്റ് ബില്ല്, വാട്ടർ ബില്ല്, ഗുളിക.. ഈ ഡിപ്രെഷൻ ഒക്കെ മറികടന്നു വേണം പഠിക്കുവാൻ.. അതിനടക്കു psc ക്ലാസിനുവല്ലോം പോയാൽ നാട്ടുകാർ കുറെ ആയല്ലോ ഒന്നും ആയില്ലേ ചോദ്യവും.. എന്താല്ലേ സൊസൈറ്റി വെറും

പലരും എന്നെ മാറ്റി നിർത്തിയിട്ടുണ്ട് കരയിച്ചിട്ടുണ്ട് മാനസികമായും.. എല്ലാവർക്കും ചീത്തകാലം മാത്രം അല്ല നല്ല കാലം വരും

എനിക്ക് കൂട്ടുകാർ കുറവാണു പക്ഷെ എന്നെ ഇഷ്ടം ഉള്ളവർ എന്നെ ചേർത്തു നിർത്തിയിട്ടേ ഉള്ളൂ

പക്ഷെ എന്നെ പോലെ ഉള്ള ഒരാൺകുട്ടിക്ക് ഒരു പ്രൈവറ്റ് ജോലി ഇല്ലാതെ psc പഠിക്കാൻ പോയാൽ എന്റെ കുടുംബം പട്ടിണി ആകും..

ജോലി ചെയ്തു തന്നെ ഗവണ്മെന്റ് ജോലി വാങ്ങണം അതെന്റെ വാശി ആയിരുന്നു

യൂണിഫോം ജോലി കിട്ടീട്ടെ ഞാൻ എന്റെ ഹെയർ സ്റ്റൈൽ മാറ്റുള്ളൂ അതും ഒരു വാശി ആർന്നു

നമ്മുക്ക് കഴിയും നമ്മൾ കഷ്ടപെടാത്തോണ്ടാണ്.. വിജയണ്ണൻ പറഞ്ഞപോലെ നമുക്കാനാ ട്രെയിൻ വരണമെങ്കിൽ നമ്മൾ കുറച്ചു നേരം പ്ലാറ്റ് ഫോമിൽ വെയിറ്റ് ചെയ്യണം

ജൂൺ 21നു രാജസ്ഥാനിൽ വെച്ചാണ് ട്രെയിനിങ് സെൻട്രൽ പോലീസ് ആണ് സെലെക്ഷൻ കിട്ടിയത് ട്രെയിനിങ് നല്ല പോലെ കംപ്ലീറ്റ് ചെയ്യാൻ എല്ലാവരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണം..

ഈ സമയത്ത് ഞാൻ എന്റെ ഏട്ടനെ ശെരിക്കും മിസ്സ്‌ ചെയ്യും കാരണം ഞാൻ ഒരു യൂണിഫോം ഇട്ടു വരാൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് അവനായിരുന്നു ..വേറൊരു ലോകത്ത് ഇരുന്ന് അവൻ കാണുന്നുണ്ടാകും..

പ്രാർത്ഥനയോടെ
സനൽ സോമനാഥൻ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SANAL SOMANADHAN, FB POST, JOB
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.