SignIn
Kerala Kaumudi Online
Tuesday, 03 August 2021 4.54 PM IST

സ്വർണം: യുണീക്ക് ഐ.ഡി ജൂലായ് ഒന്നുമുതൽ

gold

കൊച്ചി: സ്വർണാഭരണങ്ങൾക്ക് ആറക്ക ആൽഫാ ന്യൂമറിക് യുണീക്ക് ഐഡന്റിഫിക്കേഷൻ (എച്ച്.യു.ഐ.ഡി) ജൂലായ് ഒന്നുമുതൽ നടപ്പാക്കുമെന്ന് ബി.ഐ.എസ് വ്യക്തമാക്കി. ഇന്നലെ മുതൽ നടപ്പാക്കാനായിരുന്നു ആദ്യ തീരുമാനം. സ്വർണാഭരണങ്ങളിൽ ബി.ഐ.എസ് ലോഗോ, കാരറ്റ്, എച്ച്.യു.ഐ.ഡി എന്നിവ ജൂലായ് മുതലേ പതിക്കൂ.

ആഭരണത്തിൽ പതിക്കുന്ന ആറക്ക ഡിജിറ്റൽ നമ്പർ ബി.ഐ.എസ് വെബ്‌സൈറ്റിൽ സെർച്ച് ചെയ്‌താൽ ആഭരണത്തിന്റെ ഫോട്ടോ, തൂക്കം, വാങ്ങിയ ജുവലറി ഷോപ്പ്, നിർമ്മാതാവ്, ഹാൾമാർക്ക് ചെയ്‌ത സ്ഥാപനം എന്നിങ്ങനെ ആഭരണത്തിന്റെ വിവരങ്ങൾ ഉപഭോക്താക്കൾക്ക് ലഭിക്കും.

വില താഴേക്ക്

സ്വർണവില പവന് ഇന്നലെ പവന് 80 രൂപ താഴ്‌ന്ന് 35,120 രൂപയായി. 10 രൂപ കുറഞ്ഞ് 4,390 രൂപയാണ് ഗ്രാം വില. 36,960 രൂപയായിരുന്നു ഈമാസം മൂന്നിന് പവൻ വില; അന്ന് ഗ്രാം വില 4,620 രൂപയും. അന്നുമുതൽ ഇതുവരെ പവന് കുറഞ്ഞത് 1,840 രൂപ; ഗ്രാമിന് 230 രൂപയും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: BUSINESS, GOLD, GOLD UNIQUE ID
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.