ബീജിംഗ്: ചൈനയിലെ ചാങ്ഷാ നഗരത്തിൽ പത്ത് നില കെട്ടിടം 28 മണിക്കൂറിനുള്ളിൽ നിർമ്മിച്ചു. റിയൽ എസ്റ്റേറ്റ് ഡവലപറായ ബ്രോഡ് ഗ്രൂപ്പ് ആണ് പ്രീ ഫ്രാബ്രിക്കേറ്റഡ് സംവിധാനം ഉപയോഗിച്ച് കെട്ടിടം നിർമിച്ചിരിക്കുന്നത്.
മുറികൾ ഉൾപ്പടെയുളള കെട്ടിടത്തിന്റെ ഭാഗങ്ങൾ നേരത്തേ ഫാക്ടറിയിൽ നിർമ്മിച്ച ശേഷം പിന്നീട് ഇവ കെട്ടിടം പണിയുന്ന സ്ഥലത്തെത്തിച്ച് കൂട്ടിച്ചേർത്തു.ഭൂമികുലുക്കത്തെ ചെറുക്കാൻ കെട്ടിടത്തിനാവുമെന്നാണ് നിർമ്മാതാക്കളുടെ അവകാശവാദം.
ഷിപ്പിംഗ് കണ്ടെയ്നറിന്റെ മാതൃകയിൽ ഒരേ അളവുകളിലാണ് കെട്ടിടത്തിന്റെ ഭാഗങ്ങൾ തയാറാക്കിയിരിക്കുന്നത്. അതിനാൽ, ഇവ അനായാസമായി കെട്ടിടം പണിയുന്ന സ്ഥലത്ത് എത്തിക്കാം. നിർമാണസ്ഥലത്ത് ഇവ എത്തിച്ച് ഒന്നിനുമുകളിൽ ഒന്നായി ക്രെയിൻ ഉപയോഗിച്ച് ഉറപ്പിക്കാം. ആവശ്യമെങ്കിൽ ഇവയെല്ലാം അഴിച്ചുമാറ്റി മറ്റൊരു സ്ഥലത്ത് ഇതേ പോലെ കെട്ടിടം നിർമ്മിക്കാം. ഇപ്രകാരം 200 നില കെട്ടിടം വരെ പണിതുയർത്താനാകുമെന്നാണ് നിർമാതാക്കൾ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |