വാമനപുരം: വാമനപുരം എക്സൈസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ പെരിങ്ങമല, ഇടിഞ്ഞാർ മാടൻകരിക്കകത്ത് പ്രസന്നനെ അറസ്റ്റ് ചെയ്തു കേസെടുത്തു. താമസിക്കുന്ന തോട്ടരികത്ത് വീട്ടിൽ ചാരായ വാറ്റിക്കൊണ്ടിരിക്കവെയാണ് പ്രസന്നനെ രണ്ടര ലിറ്റർ ചാരായം 80 ലിറ്റർ കോട വാറ്റ് ഉപകരണങ്ങൾ എന്നിവ സഹിതം അറസ്റ്റ് ചെയ്തത്. കാട്ടാനശല്യവും വന്യമൃഗങ്ങളുടെ ശല്യവും ഉള്ള വനമേഖലക്ക് സമീപം താമസിക്കുന്ന പ്രസന്നന്റെ വീട്ടിൽ ഇടിഞ്ഞാർ തോട് കടന്നാണ് എക്സൈസ്അറസ്റ്റ് ചെയ്തു കേസെടുത്തു പരിശോധന നടത്തിയത്. പാർട്ടിയിൽ എക്സൈസ് ഇൻസ്പെക്ടർ മോഹൻകുമാർ, പ്രിവന്റീവ് ഓഫീസർ മനോജ് കുമാർ,സിവിൽ എക്സൈസ് ഓഫീസർമാരായ അൻസർ, അനിരുദ്ധൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |