മലയിൻകീഴ്: ഡി.വൈ.എഫ്.ഐ കാട്ടാക്കട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പടിവാതിൽക്കൽ പഠനോത്സവ വാഹനത്തിന്റെ ഫ്ലാഗ് ഒഫ് മന്ത്രി മുഹമ്മദ് റിയാസ് നിർവഹിച്ചു. ബ്ലോക്ക് കമ്മിറ്റിയിലുൾപ്പെട്ട 101 കേന്ദ്രങ്ങളിൽ കുട്ടികൾക്ക് പഠനോപകരണങ്ങൾ വീടുകളിലെത്തി നൽകുന്നതാണ് പദ്ധതി. മഹാത്മാ അയ്യങ്കാളിയുടെ കൈപിടിച്ച് ചരിത്രത്തിന്റെ ഭാഗമായ ' പഞ്ചമി'യുടെ അഞ്ചാം തലമുറയിൽപ്പെട്ട ശരണ്യയ്ക്ക് മന്ത്രി റിയാസ് വീട്ടിലെത്തി പഠനോപകരണങ്ങൾ നൽകിയാണ് പദ്ധതി ഉദ്ഘാനം നിർവഹിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജി. സ്റ്റീഫൻ.എം.എൽ.എ, ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ.പി. പ്രമോദ്, ജില്ലാ പ്രസിഡന്റ് വി. വിനീത്, മാറനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡ് എ. സുരേഷ് കുമാർ, സി.പി.എം കാട്ടാക്കട ഏരിയാ കമ്മിറ്റി സെക്രട്ടറി കെ. ഗിരി, ഡി.വൈ.എഫ്.ഐ ഏരിയാ പ്രസിഡന്റ് രതീഷ്, സെക്രട്ടറി വി.വി. അനിൽകുമാർ, സി.പി.എം ഊരൂട്ടമ്പലം ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.എസ്.പ്രഷീദ്, അഭിശക്ത്, ശരൺ, എസ്.കവിത, എ.എൻ. അനസാരി എന്നിവർ സംസാരിച്ചു.
ഫോട്ടോ - പടിവാതിൽക്കൽ പഠനോത്സവം'പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി
മുഹമ്മദ് റിയാസ് ശരണ്യയ്ക്ക് പഠനോപകരണങ്ങൾ നൽകി നിർവഹിക്കുന്നു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |