SignIn
Kerala Kaumudi Online
Friday, 19 April 2024 9.44 PM IST

അന്താരാഷ്ട്ര യോഗദിനം: കുമ്മനം ഉദ്ഘാടനം ചെയ്തു

yoga

കൊച്ചി: ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗദിനം ആചരിച്ചു. ജില്ലാ കാര്യാലയത്തിൽ നടന്ന യോഗ പരിപാടിയുടെ ഉദ്ഘാടനം മുൻ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്തു. ലോകം മുഴുവൻ ഇന്ന് യോഗയെ ഒരു സമഗ്ര മാനവ ജീവിത ദർശനമായി അംഗീകരിച്ചു കഴിഞ്ഞതായി കുമ്മനം രാജശേഖരൻ പറഞ്ഞു. ഇത്രയേറെ ശാസ്ത്ര നിഷ്ടമായ ജീവിതചര്യ വേറെ കാണാൻ കഴിയില്ല. ഭൗതികമായ ജീവിതസുഖങ്ങൾക്കപ്പുറത്തും ഒരു സുഖമുണ്ടെന്ന് യോഗ നമ്മെ ബോദ്ധ്യപ്പെടുത്തുകയാണ്. ശാശ്വതമായ സുഖം എന്നത് ആത്മ സുഖമാണ്. ഇന്ന് ലോകത്ത് ഉയർന്ന് വരുന്ന ഏത് പ്രശ്നങ്ങൾക്കും പ്രതിബന്ധങ്ങൾക്കും ഉത്തരം നൽകാൻ യോഗയ്ക്ക് കഴിയുന്നു. കുമ്മനം ചൂണ്ടിക്കാട്ടി.

ലോകം മുഴുവൻ ഭാരതത്തിന്റെ തനതായ ജീവിതചര്യയായ യോഗയെ ഉറ്റുനോക്കുകയാണെന്ന് പരിപാടിയിൽ അദ്ധ്യക്ഷത വഹിച്ച ജില്ലാ പ്രസിഡന്റ് എസ്.ജയകൃഷ്ണൻ പറഞ്ഞു. ബി.ജെ.പി സംസ്ഥാന സെക്രട്ടറി ടി.പി.സിന്ധുമോൾ, ന്യൂനപക്ഷ മോർച്ച സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫ്, ജയൻ വെട്ടികാടൻ, കെ.എസ്.രാജേഷ് എന്നിവർ പങ്കെടുത്തു. യോഗാചാര്യ ജലജ ആചാര്യ യോഗ ക്ലാസിന് നേതൃത്വം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, YOGA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.