തിരുവനന്തപുരം: കേന്ദ്രം ഇന്ധനവില കൂട്ടിയപ്പോൾ ഉമ്മൻചാണ്ടി സർക്കാർ സംസ്ഥാനത്തിന്റെ അധികനികുതി പലതവണ വേണ്ടെന്നുവച്ചെന്ന യു.ഡി.എഫ് വാദം ആളെ പറ്റിക്കാനെന്ന് എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ. "അന്ന് കേന്ദ്രം ഭരിക്കുന്നത് മൻമോഹൻസിംഗാണ്. ഇവിടെ ഉമ്മൻ ചാണ്ടിയും. അവർ തന്നെ അധികാരത്തിലിരിക്കുമ്പോൾ ആളെ പറ്റിക്കാൻ നടത്തിയ ഏർപ്പാടാണത്. നിങ്ങളെപ്പോലെ നിഷ്കളങ്കരും നിഷ്കാമകർമ്മികളുമായ മാദ്ധ്യമപ്രവർത്തകർ മനസിന്റെ നന്മ കൊണ്ട് വിശ്വസിച്ചുപോയതാണത്. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ കേരളത്തിലെക്കാൾ നികുതിയുണ്ട് ഇപ്പോഴും"- വിജയരാഘവൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |