തൃശൂർ: ഇന്ധനവിലയ്ക്ക് തീപിടിക്കുമ്പോൾ മറ്റ് വാഹനങ്ങൾ ഉപേക്ഷിച്ച് സൈക്കിളിൽ യാത്ര ചെയ്യുന്ന മുൻ വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥിനെക്കുറിച്ചുളള വാർത്ത കണ്ട് ഫേസ്ബുക്കിൽ അഭിനന്ദനവുമായി ബി.ജെ.പി സംസ്ഥാന മാദ്ധ്യമ ഉപദേഷ്ടാവ് ഹരി എസ്. കർത്ത. ഇക്കാലത്ത് ഒരു മുൻമന്ത്രി സൈക്കിളിൽ യാത്ര ചെയ്യുന്നതിന് വലിയ വാർത്താപ്രാധാന്യമുണ്ട്. അധികാരം നഷ്ടപ്പെട്ടാലും പത്രാസും പരിവട്ടവും ഉണ്ടെങ്കിലേ ജനം പരിഗണിക്കൂ എന്നാണ് പൊതുവിശ്വാസം. അതിനിടയിൽ ഒരു മുൻമന്ത്രി സൈക്കിൾ ചവിട്ടി നടക്കുന്നു. അഞ്ചാണ്ടു കാലത്തെ അധികാരം അദ്ദേഹത്തെ ദുഷിപ്പിച്ചില്ല. ആദരണീയനായ അദ്ധ്യാപക ശ്രേഷ്ഠന് പ്രണാമമെന്നും അദ്ദേഹം കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |