തിരുവനന്തപുരം: എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകളുടെ മൂല്യനിർണയത്തിൽ പങ്കെടുക്കുന്ന അദ്ധ്യാപകർക്ക് ഞായറാഴ്ച ഡി.എ നിഷേധിച്ചത് പുനഃപരിശോധിക്കണമെന്ന് കെ.പി.എസ്.ടി.എ സംസ്ഥാന സമിതി സർക്കാരിനോടാവശ്യപ്പെട്ടു. ശനി, തിങ്കൾ ദിവസങ്ങളിൽ മൂല്യനിർണയത്തിൽ പങ്കെടുത്താൽ ഞായറാഴ്ച ഡി.എ കൊടുക്കും. എന്നാൽ ഈ വർഷം അദ്ധ്യാപകർക്ക് പ്രതിഫലം വർദ്ധിപ്പിക്കണമെന്ന ആവശ്യം പോലും അംഗീകരിച്ചില്ല. മുൻ വർഷങ്ങളിൽ കിട്ടിക്കൊണ്ടിരുന്ന ആനുകൂല്യം വരെ നിഷേധിക്കുന്ന നിലപാട് ശരിയല്ലെന്ന് കെ.പി.എസ്.ടി.എ.സംസ്ഥാന പ്രസിഡന്റ് എം. സലാഹുദീനും ജനറൽ സെക്രട്ടറി സി.പ്രദീപും അഭിപ്രായപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |