SignIn
Kerala Kaumudi Online
Saturday, 20 April 2024 10.55 AM IST

ആദിവാസി യുവാവിന് സ്വന്തം ഉടുമുണ്ടും ടീ ഷർട്ടും ഊരി നൽകി സിപിഎം നേതാവ്; മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത മനസുകൾ കാണുമ്പോൾ അഭിമാനം തോന്നുന്നുവെന്ന് മാനന്തവാടി എംഎൽഎ

cpm

തിരുവനന്തപുരം: പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായ ഭാര്യയേയും കൊണ്ട് കോഴിക്കോട് മെഡിക്കൽ കോളേജിൽ പോകുന്ന ആദിവാസി യുവാവിന് ധരിക്കാൻ സ്വന്തം ഉടുമുണ്ടും, ടീ ഷർട്ടും ഊരി നൽകുന്ന യുവാവിന്റെ ചിത്രം പങ്കുവച്ച് മാനന്തവാടി എം.എൽ.എ ഒ.ആർ. കേളു. തവിഞ്ഞാൽ വെൺമണി സ്വദേശിയും സി.പി.എം വെൺമണി ബ്രാഞ്ച് സെക്രട്ടറിയും ഡി.വൈ.എഫ്.ഐ വാളാട് മേഖല പ്രസിഡന്റും ആയ അർജുനാണ് മനുഷ്യത്വത്തിന്റെ മഹനീയ കാഴ്ചയുമായി മാതൃകയായത്. മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത മനസുകൾ ഈ പ്രതിസന്ധി കാലഘട്ടത്തിലും ഇങ്ങനെ നിറഞ്ഞു നിൽക്കുന്നത് കാണുമ്പോൾ അഭിമാനം തോന്നുന്നു. അർജുൻ അറിയാതെ സുഹൃത്ത് പകർത്തിയ ചിത്രമാണിതെന്നും കേളു ഫേസ്ബുക്കിൽ കുറിച്ചു.

ഒ.ആർ. കേളുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

മാനവികതയുടെ സൗന്ദര്യം ഇത്ര മേൽ പൂത്തുലഞ്ഞ് നിൽക്കുന്നത് കണ്ടിട്ടുണ്ടോ....?

പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായ ഭാര്യയേയും കൊണ്ട് കോഴിക്കോട് മെഡിക്കൽ കോളേജിൽ പോകുന്ന ആദിവാസി യുവാവിന് ധരിക്കാൻ സ്വന്തം ഉടുമുണ്ടും, ടീ ഷർട്ടും ഊരി നൽകുന്ന യുവാവിന്റെ ചിത്രമാണിത്. തവിഞ്ഞാൽ വെൺമണി സ്വദേശിയും സി.പി.ഐ.എം വെൺമണി ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്ഐ വാളാട് മേഖല പ്രസിഡന്റും ആയ അർജുൻ വെൺമണി എന്ന സഖാവാണ് മനുഷ്യത്വത്തിന്റെ മഹനീയ കാഴ്ചയുമായി മാതൃകയായത്.

കഴിഞ്ഞ ദിവസം സന്ധ്യയോടെയാണ് വെൺമണി ആദിവാസി കോളനിയിലെ യുവതി മിനിക്ക് സാരമായി പൊള്ളലേൽക്കുന്നത്. ഉടനെ അർജുനൻ സുഹൃത്തിനൊപ്പം മിനിയുടെ ഭർത്താവ് ഗോപിയേയും കൂട്ടി ആദ്യം ഓട്ടോയിലും പിന്നീട് ആംബുലൻസിലും മാനന്തവാടി മെഡിക്കൽ കോളേജിലെത്തുകയായിരുന്നു. ഗുരുതരാവസ്ഥയിലായ മിനിയെ ഉടൻ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകണമെന്ന് ഡോക്ടർ പറഞ്ഞു. ഭർത്താവായ ഗോപിയാണ് ആംബുലൻസിൽ കൂടെ പോകേണ്ടത്.

കൂലിപ്പണി കഴിഞ്ഞു വന്ന ഗോപിയുടെ വസ്ത്രം നിറയെ അഴുക്ക് പുരണ്ടതും ദീർഘയാത്രക്ക് പറ്റിയ ഒന്നുമായിരുന്നില്ല.പെട്ടെന്ന് വന്നതിനാൽ ആരുടേയും കയ്യിൽ പണവുമില്ല. കൂടാതെ സമ്പൂർണ്ണ ലോക്ക് ഡൗൺ ആയതിനാൽ കടകളുമില്ല.. പുതിയതൊന്ന് വാങ്ങാൻ. ഒടുവിൽ മൊഴിയെടുക്കാനായി വന്ന പോലീസുകാരനോട് 500 രൂപ കടം വാങ്ങി നൽകിയ ശേഷം, ഒട്ടും മടി കൂടാതെ താനിട്ടിരുന്ന വസ്ത്രവും അർജുൻ ഗോപിക്ക് ഊരി നൽകി ആംബുലൻസിൽ കയറ്റി വിടുകയായിരുന്നു.

മിനി എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു. മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത മനസുകൾ ഈ പ്രതിസന്ധി കാലഘട്ടത്തിലും ഇങ്ങനെ നിറഞ്ഞു നിൽക്കുന്നത് കാണുമ്പോൾ അഭിമാനം തോന്നുന്നു. ഇതിനിടയിൽ അർജുൻ അറിയാതെ സുഹൃത്ത് പകർത്തിയ ചിത്രമാണിത്.

പ്രിയ സഖാവിന് ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: O R KELU MLA, O R KELU, DYFI, MANANTHAVADY, FACEBOOK, FACEBOOK POST, DYFI, CPM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.