തൃശൂർ: ആരോഗ്യശാസ്ത്ര സർവകലാശാല 24 മുതൽ ആരംഭിക്കുന്ന ഫസ്റ്റ് പ്രൊഫഷണൽ എം.ബി.ബി.എസ് ഡിഗ്രി റഗുലർ പ്രാക്ടിക്കൽ (2019 സ്കീം) പരീക്ഷാ തീയതി പുനഃക്രമീകരിച്ചു. രണ്ടാം വർഷ പോസ്റ്റ് ബേസിക് ബി.എസ് സി നഴ്സിംഗ് ഡിഗ്രി റഗുലർ/സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷാ തിയതി പുനഃക്രമീകരിച്ചു.
28 മുതൽ ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ എം.ഫാം ഡിഗ്രി റഗുലർ (2019 സ്കീം) പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പുനഃക്രമീകരിച്ചു. നാലാം സെമസ്റ്റർ ബി. ഫാം ഡിഗ്രി റഗുലർ/സപ്ലിമെന്ററി (2017 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. നാലാം വർഷ ബി.എസ്സി നഴ്സിംഗ് ഡിഗ്രി റഗുലർ/സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷ, രണ്ടാം വർഷ പോസ്റ്റ് ബേസിക് ബി.എസ്സി നഴ്സിംഗ് ഡിഗ്രി റഗുലർ/സപ്ലിമെന്റ്രി പ്രാക്ടിക്കൽ പരീക്ഷ എന്നിവ 28 മുതൽ ജൂലായ് ഒമ്പതു വരെയുള്ള തീയതികളിൽ നടത്തും.
പരീക്ഷാകേന്ദ്ര മാറ്റം
തേർഡ് പ്രൊഫഷണൽ എം.ബി.ബി.എസ് ഡിഗ്രി റഗുലർ ആൻഡ് സപ്ലിമെന്ററി പരീക്ഷയ്ക്ക് കൊല്ലം അസിസിയ ഇൻസ്റ്റിറ്റിയൂട്ട് ഒഫ് മെഡിക്കൽ സയൻസസ് പരീക്ഷാ കേന്ദ്രമായുള്ള വിദ്യാർത്ഥികൾ കൊല്ലം ഉപാസന കോളേജ് ഒഫ് നഴ്സിംഗിൽ പരീക്ഷയ്ക്ക് ഹാജരാകണം. ജൂലായ് പതിനഞ്ചു മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന മൂന്നാം വർഷ ബി.എ.എസ്.എൽ.പി ഡിഗ്രി സപ്ലിമെന്ററി പരീക്ഷ ആഗസ്റ്റ് നാലിലേക്കു മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |