SignIn
Kerala Kaumudi Online
Wednesday, 24 April 2024 11.24 PM IST

100 ദിവസത്തിനുള്ളിൽ അമ്പലപ്പുഴ ഇ-താലൂക്ക് ആക്കും

s

ആലപ്പുഴ: അഞ്ചുവർഷത്തിനകം സംസ്ഥാനത്തെ മുഴുവൻ വില്ലേജ് ഓഫീസുകളും സ്മാർട്ടാക്കി മാറ്റുമെന്ന് മന്ത്രി കെ. രാജൻ പറഞ്ഞു. റവന്യൂ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

പോക്കുവരവ് അടക്കം ഭൂമിയുടെ ക്രയവിക്രയവുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഓൺലൈനായി ജനങ്ങൾക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇതിനായി ഡിജിറ്റൽ സർവേയടക്കം സമയബന്ധിതമായി പൂർത്തീകരിക്കും. മൂന്നുവർഷത്തിനുള്ളിൽ റവന്യൂ വകുപ്പിന്റെ എല്ലാ സേവനങ്ങളും ഓൺലൈനായി ലഭ്യമാക്കാൻ സമ്പൂർണ ഇ-സേവനം നൽകുന്ന പോർട്ടൽ സാക്ഷാത്കരിക്കുകയാണ് ലക്ഷ്യം.100 ദിവസത്തിനുള്ളിൽ അമ്പലപ്പുഴയെ ഇ-താലൂക്ക് ആക്കുമെന്നും മന്ത്രി പറഞ്ഞു. ജില്ലയിൽ 24 വില്ലേജ് ഓഫീസ് കെട്ടിടങ്ങളുടെ നിർമാണം ഉടൻ ആരംഭിക്കും. കളക്ടറേറ്റിൽ നടന്ന യോഗത്തിൽ ജില്ല കളക്ടർ എ. അലക്സാണ്ടർ, അഡീഷണൽ ജില്ല മജിസ്ട്രേറ്റ് ജെ. മോബി തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.