തുറവൂർ : തുറവൂർ ബി.ആർ.സി പ്രൈമറി ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി കേൾവിശാല എന്ന ഓഡിയോ ലൈബ്രറി തുടങ്ങി . കവിയത്രിയും ആകാശവാണി കൊച്ചി നിലയം അനൗൺസറുമായ വി.എം.ഗിരിജ ഉദ്ഘാടനം ചെയ്തു . കഥകൾ,കവിതകൾ, വിജ്ഞാനക്കുറിപ്പുകൾ, കടംകഥകൾ എന്നിങ്ങനെ 500നോടടുത്ത് ഓഡിയോ ക്ലിപ്പുകളാണ് കേൾവിശാലയിലുള്ളത് . തുറവൂർ ബി.ആർ.സി യിലെ സ്പെഷ്യൽ എഡ്യൂക്കേറ്റർമാരും സ്പെഷ്യലിസ്റ്റ് അദ്ധ്യാപകരുമാണ് ഈ ഉദ്യമത്തിന് പിന്നിൽ . സമഗ്ര ശിക്ഷാ കേരള ജില്ലാ പ്രോഗ്രാം ഓഫീസർ എം ഷുക്കൂർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ ഡി.എം.രജനീഷ് , ബി പി.എ ശ്രീജ ശശിധരൻ, ഇ.ഒ .അനിതാ രാമകൃഷ്ണൻ , അദ്ധ്യാപകരായ എ.താഹിറാബീവി , നന്ദകുമാർ, ബി.ആർ.സി ട്രെയിനർ ജെ.എ.അജിമോൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ ചന്തിരൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ജയസൂര്യസായ് പുസ്തകനിരൂപണം അവതരിപ്പിച്ചു .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |