ശ്രീകാര്യം: ചെമ്പഴന്തി ശ്രീനാരായണഗുരു കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ നാഷണൽ സർവീസ് സ്കീമിന്റെയും സൈക്കോളജി ഡിപ്പാർട്ട്മെന്റിന്റെയും നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗ ദിനം ഓൺലൈനായി സംഘടിപ്പിച്ചു. വൈകിട്ട് 6ന് നടന്ന പരിപാടിയിൽ സൈക്കോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. പി.ടി. കുര്യൻ അദ്ധ്യക്ഷതവഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. ജിത എസ്.ആർ ഉദ്ഘാടനം ചെയ്ത ദിനാചരണത്തിൽ സഹജയോഗ കേരള ചാപ്റ്റർ സ്റ്റേറ്റ് കോ ഓഓർഡിനേറ്റർ ആശാ ഗോപകുമാർ മുഖ്യാതിത്ഥിയായിരുന്നു. പി.ടി.എ സെക്രട്ടറിയും കോമേഴ്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമായ ജി. കവിദാസ്, നാഷണൽ സർവീസ് സ്കീം അഡ്വൈസറായ ദൃശ്യ ദാസ്, വോളന്റിയർമാരായ കുമാരി ശാരിക, അനന്തൻ കെ.എസ്, ഹരിത പി. നായർ സ്വാഗതവും ആർ.സി. കൃഷ്ണപ്രിയ നന്ദിയും പറഞ്ഞു. പരിപാടിയുടെ കോ ഓർഡിനേറ്റർ സോന. എസ് ആയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |