SignIn
Kerala Kaumudi Online
Friday, 19 April 2024 1.31 PM IST

കെ.എസ്.ആർ.ടി.സി 400 എൽ.എൻ.ജി ബസുകൾ നിരത്തിലിറക്കും: മന്ത്രി ആന്റണി രാജു

ksrtc

തിരുവനന്തപുരം: പരീക്ഷണാടിസ്ഥാനത്തിൽ സർവീസ് നടത്തുന്ന എൽ.എൻ.ജി,​ സി.എൻ.ജി ബസുകൾ ലാഭകരമെന്ന് കണ്ടാൽ അടുത്ത വർഷം കെ.എസ്.ആർ.ടി.സി 400 ബസുകൾ നിരത്തിലറക്കുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. പടിപടിയായി 3000 ബസുകൾ സി.എൻ.ജിയിലേക്ക് മാറ്റാൻ പദ്ധതിയുണ്ടെന്നും അദ്ദേഹം അറിയിച്ചു. സംസ്ഥാനത്തെ ആദ്യ എൽ.എൻ. ജി എ.സി ബസ് സർവ്വീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

400 ബസുകൾ എൽ.എൻ.ജിയിലേക്ക് മാറ്റുന്നതിന് മുന്നോടിയായി സർവ്വീസുകളുടെ നിലവാരം പരിശോധിച്ച് വരികയാണെന്ന് ചടങ്ങിൽ അദ്ധ്യക്ഷനായ കെ.എസ്.ആർ.ടി.സി സി.എം.ഡി ബിജു പ്രഭാകർ പറഞ്ഞു . 3 മാസത്തെ താൽക്കാലിക പെർമിറ്റ് എടുത്തിട്ടാണ് പെട്രോനെറ്റിന്റെ രണ്ട് എൽ.എൻ.ജി ബസുകൾ സാങ്കേതിക ,സാമ്പത്തിക സാദ്ധ്യതാ പഠനം നടത്തുന്നത് . ഒരു മാസത്തിന് ശേഷം മലയോര റൂട്ടുകളിൽ ആറ് ടൺ വഹിച്ചുള്ള സർവ്വീസും പരിശോധിക്കും ഇതിന് ശേഷം തീരുമാനം കൈക്കൊള്ളുമെന്നും സി.എം.ഡി പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: THIRUVANANTHAPURAM, LNG, KSRTC, 11 KIDS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.