ഭൂരിഭാഗം ആളുകളുടെയും ദിനം ആരംഭിക്കുന്നത് തന്നെ ഒരു ഗ്ലാസ് ചായയിലൂടെയോ പാലിലൂടെയോ ആണ്. ലാക്ടോസ് അടങ്ങിയിട്ടുള്ള പാൽ ദഹനപ്രശ്നം ഉണ്ടാക്കുന്നതിനാൽ ലാക്ടോസ് അസഹിഷ്ണുതയുള്ളവർക്ക് ഇത് ഉപയോഗിക്കാൻ കഴിയില്ല. ഇതിന് പകരമായി കാർബോഹൈഡ്രേറ്റുകളും കലോറിയും കുറഞ്ഞ ബദാം പാൽ ശീലമാക്കാം. കാത്സ്യം, റൈബോഫ്ലേവിൻ, മഗ്നീഷ്യം, വിറ്റാമിൻ ഇ, ഡി തുടങ്ങി നിരവധി പോഷകങ്ങൾ ബദാം പാലിൽ അടങ്ങിയിട്ടുണ്ട്. ബദാം രാത്രി വെള്ളത്തിൽ ഇട്ടുവെച്ച ശേഷം പിറ്റേന്ന് രാവിലെ അരച്ചെടുക്കുക. തുടർന്ന് അരിച്ച് പിഴിഞ്ഞെടുക്കുന്നതിലൂടെ ബദാം പാൽ തയ്യാറാക്കാം. പഞ്ചസാര കുറവായതിനാൽ ഇത് പ്രമേഹരോഗികൾക്ക് തികച്ചും അനുയോജ്യമാണ്. അസ്ഥികളെ ശക്തിപ്പെടുത്താനും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും ബദാം പാൽ ഉത്തമമാണ്. മോശം കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിലൂടെ ഹ്യദ്രോഗ സാദ്ധ്യത കുറയുന്നു. ചായ, കാപ്പി, സീറിയൽസ് തുടങ്ങിയ രുപത്തിൽ നിങ്ങളുടെ ഭക്ഷണക്രമത്തിൽ ഇത് ഉൾപ്പെടുത്താം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |