SignIn
Kerala Kaumudi Online
Saturday, 20 April 2024 1.32 PM IST

സഖാവ് ത്രിവിക്രമന്റെ മകൾ വിസ്മയയുടെ മരണം സത്യത്തിൽ ഞെട്ടിപ്പിക്കുന്നതാണ്; മരണ കാരണം വെളിച്ചത്തുവരണമെന്ന് മന്ത്രി ചി‌ഞ്ചുറാണി

chinchurani-vismaya

കൊല്ലം: സഖാവ് ത്രിവിക്രമന്റെ മകൾ വിസ്മയയുടെ മരണം ഞെട്ടിക്കുന്നതാണെന്ന് മന്ത്രി ചിഞ്ചുറാണി. മരണത്തിലേക്ക് നയിച്ച കാരണങ്ങൾ വെളിച്ചത്തുവരണമെന്നും മന്ത്രി പ്രതികരിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ചിഞ്ചുറാണിയുടെ പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

സിപിഐ കൈതോട് ബ്രാഞ്ച് സെക്രട്ടറി സഖാവ് ത്രിവിക്രമന്റെ മകൾ വിസ്മയയുടെ മരണം സത്യത്തിൽ ഞെട്ടിപ്പിക്കുന്നതാണ്. ഭർതൃ വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് വിസ്മയയെ കാണപ്പെട്ടത്. മരണത്തിലേക്ക് നയിച്ച കാരണങ്ങൾ തീർച്ചയായും വെളിച്ചത്തു വരണം. ഇത്തരം സംഭവങ്ങൾ ഇനിയും ആവർത്തിക്കാതിരിക്കാൻ സമൂഹം ജാഗ്രതയോടെ നിലകൊള്ളണം. നമ്മുടെ പെൺകുട്ടികളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് നമ്മളോരോരുത്തരുടെയും കടമയാണ്. വിസ്മയയുടെ കുടുംബത്തിന്റെ ദുഃഖത്തിൽ ഞാനും പങ്കുചേരുന്നു..

വിസ്മയക്ക് ആദരാഞ്ജലികൾ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: J CHINCHURANI, FB POST, VISMAYA, THRIVIKRAMAN, KIRAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.