ന്യൂഡൽഹി: നിസാന്റെ സബ് കോംപാക്ട് എസ് യു വി ശ്രേണിയിൽ വരുന്ന മാഗ്നൈറ്റ് വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ആരംഭിച്ചു. തമിഴ്നാട്ടിലെ ഒരഗദത്തിലുളള നിസാന്റെ നിമ്മാണ കേന്ദ്രത്തിൽ നിർമ്മിച്ച വാഹനം പൂർണ്ണമായും ഇന്ത്യൻ നിർമ്മിത വാഹനം ആണ്. നിലവിൽ നേപ്പാൾ, ദക്ഷിണാഫ്രിക്ക, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിലേക്കാണ് വാഹനം കയറ്റുമതി ചെയ്യുന്നത്.
കഴിഞ്ഞ ഡിസംബറോടെയാണ് മാഗ്നൈറ്റിന് ഇന്ത്യയിൽ ആവശ്യക്കാർ ഏറെയുണ്ടായത്. തുടർന്ന് കഴിഞ്ഞ മേയ് മാസം വരെ ഏകദേശം 15,000നു മേൽ കാറുകൾ നിസാൻ ഇന്ത്യയിൽ നിർമ്മിച്ചു കഴിഞ്ഞു. ഇതിൽ 13000 കാറുകൾ ഇന്ത്യയിൽ വിറ്റഴിച്ചപ്പോൾ ബാക്കി വന്ന 1200 ഓളം വാഹനങ്ങൾ വിവിധ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തു.
മേക്ക് ഇൻ ഇന്ത്യ, മേക്ക് ഫോർ ദ വേൾഡ് (ലോകത്തിനായി ഇന്ത്യയിൽ നിർമ്മിക്കുക) എന്നതാണ് തങ്ങൾ ഇപ്പോൾ പിന്തുടരുന്ന പോളിസി എന്ന് നിസാൻ ഇന്ത്യയുടെ പ്രസിഡന്റ് സിനാൻ ഒസ്കോക്ക് പറഞ്ഞു. നിസാന് ഏറ്റവും അധികം പ്രതീക്ഷയുള്ള മോഡലാണ് മാഗ്നൈറ്റ്. നേപ്പാളിൽ നിന്ന് മാത്രം കഴിഞ്ഞ ഒരു മാസത്തിനിടെ 750 ഓളം ബുക്കിംഗുകളാണ് മാഗ്നൈറ്റിന് ലഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |