SignIn
Kerala Kaumudi Online
Friday, 29 March 2024 12.52 AM IST

വിജയ് സേതുപതി പുത്തൻ ഗെറ്റപ്പിലെത്തുന്ന വെട്രിമാരൻ ചിത്രം വിടുതലൈ

viduthalai

ഓസ്‌കാർ ജേതാവായ വെട്രിമാരൻ അസുരൻ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് വിടുതലൈ. വിജയ് സേതുപതി കമ്മ്യൂണിസ്റ്റായി വ്യത്യസ്ത ഗറ്റപ്പിൽ എത്തുന്ന ചിത്രം കൂടിയാണിത്. ഭവാനിശ്രീ ആണ് നായിക. 'കോ', 'വിണ്ണെയ് താണ്ടി വരുവായാ...' എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ആർ.എസ് ഇൻഫോടെയ്‌മെന്റിന് വേണ്ടി എൽറെഡ് കുമാറും വെട്രിമാരനും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം കേരളത്തിൽ കലാ ഫിലിംസിനുവേണ്ടി കലാധരൻ കെ.കെ. അവതരിപ്പിക്കുന്നു.

സത്യമംഗലം വനത്തിൽ പൂർണമായും ചിത്രീകരിച്ച 'വിടുതലൈ' മാവോയിസ്റ്റ് തീവ്രവാദികൾ വിഹരിക്കുന്ന കാടിന്റെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. പ്രസാദ് സ്റ്റുഡിയോയിൽ നിന്ന് സ്വന്തം സ്റ്റുഡിയോയിലേക്ക് മാറിയ ശേഷം ഇളയരാജ ആദ്യമായി സംഗീതം നിർവഹിച്ചത് 'വിടുതലൈ'ലെ ഗാനങ്ങളാണ്. ഈ ഗാനങ്ങളെല്ലാം സൂപ്പർ ഹിറ്റായി മാറിയിരിക്കുകയാണ്. തമിഴിലെ പ്രമുഖ സാഹിത്യകാരനായ

ജയമോഹനൻ എഴുതിയ നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമാണ് വിടുതലൈ. തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലായി ചിത്രീകരിച്ച ചിത്രം കേരളത്തിൽ റിലീസ് ചെയ്യും. ക്യാമറ: ആർ.വേൽരാജ്, പി.ആർ.ഒ അയ്മനം സാജൻ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FILM
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.