SignIn
Kerala Kaumudi Online
Thursday, 25 April 2024 11.13 PM IST

വിവാഹം സമൂഹത്തിനു വേണ്ടിയെന്ന് സാധിക

sadhika

വിവാഹത്തിന് പ്രായം നോക്കേണ്ടതില്ലെന്നും കല്യാണം കഴിക്കുന്ന ആളിന്റെ മാനസിക അവസ്ഥയാണ് പ്രധാനമെന്നും നടി സാധിക വേണുഗോപാൽ. ഇവിടെ പലരും കല്യാണം കഴിക്കുന്നത് മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും സമൂഹത്തിനും വേണ്ടി ആണെന്നും സ്ത്രീധനത്തിന്റെ പേരിൽ വിസ്മയ എന്ന യുവതി ആത്മഹത്യ ചെയ്ത പശ്ചാത്തലത്തിൽ സാധിക സമൂഹമാദ്ധ്യമത്തിൽ കുറിച്ചു.

'കല്യാണം ഒരു തെറ്റല്ല. പക്ഷേ ആ കല്യാണം തെറ്റാണെന്നു തിരിച്ചറിയുമ്പോൾ അതിൽ നിന്ന് പിന്മാറുന്നതിനു സമൂഹത്തെ പേടിക്കേണ്ട അവസ്ഥയാണ് പരിതാപകരം.ആണിനായാലും പെണ്ണിനായാലും ഒന്നിച്ചു പോകാൻ കഴിയുന്നില്ലെങ്കിൽ പിരിയുന്നത് തന്നെയാണ് പരിഹാരം. കല്യാണം കഴിച്ചാൽ കുറ്റം, കഴിച്ചിട്ട് കുട്ടികൾ ഇല്ലെങ്കിൽ തെറ്റ്, വിവാഹമോചനം അവിവേകം, മരണം അനിവാര്യം.വിവാഹപ്രായമായി എന്താണ് കെട്ടാത്തത് എന്ന് ചോദിക്കാൻ നിൽക്കുന്നവരെ പിന്നെ കാണാൻ കിട്ടാറില്ല. നാട്ടുകാരെ പേടിച്ച് സ്വന്തം മക്കളുടെ ആരാച്ചാർ ആകുന്ന അവസ്ഥ എത്ര ശോചനീയം ആണ്?ഒരുപരിചയവും ഇല്ലാത്ത രണ്ടുപേരെ തമ്മിൽ കൂട്ടി ചേർക്കാൻ 30 മിനിറ്റ് മതി .കണക്ക് പറഞ്ഞു എണ്ണി വാങ്ങുന്ന കാശും സ്വർണവും. കണക്കിൽ വ്യത്യാസം വന്നാൽ ജീവിതം ദുസഹമാകുമെന്ന് സാധിക കുറിച്ചു. തീരാ വ്യഥകളും ഗാർഹിക പീഡനവും വേറെ. വിഷമം പറയാൻ സ്വന്തം വീട്ടിലെത്തിയാൽ ബലേഭേഷ്,പെണ്ണ് സഹിക്കാനായി ജനിച്ചവളാണ്,​ ഇതൊക്കെ ജീവിതത്തിന്റെ ഭാഗം ആണ്. ഇതൊക്കെ പുറത്തറിഞ്ഞാൽ നമുക്ക് നാണക്കേടല്ലേ? സമൂഹം എന്ത് കരുതും? കുടുംബക്കാർ എന്ത് വിചാരിക്കും? അച്ഛനെ ഓർത്തു ഇതൊക്കെ മറന്നേക്കൂ...അമ്മ അനുഭവിച്ചത് ഇതിനേക്കാൾ അപ്പുറം ആണ്, ഇതൊക്കെ ചെറുത് നിസാരം എന്നൊക്കെ പറഞ്ഞു സ്വന്തമായി ഈ ലോകത്തു ആരും ഇല്ല എന്ന തിരിച്ചറിവും കിട്ടി ,​ബോധിച്ചു,​ തിരിച്ചു വന്ന വഴിക്കു പോകാം.
ജീവിതം ജീവിച്ചു കഴിഞ്ഞ ആളുകളെന്തിനു ജീവിതം തുടങ്ങുന്നവരുടെ ജീവിക്കാൻ ഉള്ള അവകാശം തട്ടിയെടുക്കണം? ഇതൊക്കെ എന്നാണാവോ ആളുകൾ തിരിച്ചറിയുന്നതെന്ന് സാധിക ചോദിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SADHIKA
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.