SignIn
Kerala Kaumudi Online
Thursday, 25 April 2024 1.21 PM IST

മേലാങ്കോട്ടെ 510 കുട്ടികൾക്കും സ്മാർട്ട് ഫോൺ

smart-phone-challenge
മേലാങ്കോട്ട് എ.സി. കണ്ണൻ നായർ സ്മാരക ഗവ.യു.പി.സ്‌കൂളിലെ രക്ഷിതാക്കൾക്ക് സ്മാർട്ട് ഫോൺ നൽകിയ ശേഷം നഗരസഭ ചെയർപേഴ്‌സൺ കെ.വി.സുജാത പ്രസംഗിക്കുന്നു.

കാഞ്ഞങ്ങാട്: മേലാങ്കോട്ട് എ.സി. കണ്ണൻ നായർ സ്മാരക ഗവ. യു.പി. സ്‌കൂളിലെ 510 കുട്ടികൾക്കും സ്മാർട്ട് ഫോൺ. അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും സഹകരണത്തോടെ സംഘടിപ്പിച്ച സ്മാർട്ട് ഫോൺ ചലഞ്ചിലൂടെ സമാഹരിച്ച ഒരു ലക്ഷത്തോളം രൂപ ഉപയോഗിച്ചാണ് എല്ലാ കുട്ടികൾക്കും ഓൺലൈൻ പഠനസൗകര്യം ഉറപ്പാക്കിയത്. 12 കുട്ടികൾക്ക് ഫോണിനു പുറമെ ബി.എസ്.എൻ.എൽ. സിമ്മും നൽകി. കോവിഡ് പ്രോട്ടോകോൾ പാലിച്ച് സ്‌കൂളിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്‌സൺ കെ.വി. സുജാത രക്ഷിതാക്കൾക്ക് ഫോൺ കൈമാറി. പി.ടി.എ. പ്രസിഡന്റ് എച്ച്.എൻ. പ്രകാശൻ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ ഡോ. കൊടക്കാട് നാരായണൻ, കെ.വി. വനജ, പി. ശ്രീകല, വിനോദ് കുമാർ കല്ലത്ത്, പി. കുഞ്ഞിക്കണ്ണൻ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KASARGOD, PHONE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.