പാനൂർ: കൊളവല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ തട്ടിൽപീടിക ഭാഗത്ത് ഇന്നലെ പൊലീസ് റെയ്ഡിൽ ബോംബ് ശേഖരം കണ്ടെത്തി. സ്വകാര്യ വ്യക്തിയുടെ ആൾതാമസമില്ലാത്ത വീട്ടുമതിലിന് പിറകിൽ കവറിൽ പൊതിഞ്ഞ് പാത്രത്തിൽ ഒളിപ്പിച്ച നിലയിൽ ഉഗ്രസ്ഫോടന ശേഷിയുള്ള നാല് നാടൻ ബോംബുകളാണ് കണ്ടത്തിയത്. കൊളവല്ലൂർ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നു. പിടികൂടിയ ബോംബുകൾ ബോംബ് സ്ക്വാഡ് നിർവീര്യമാക്കി. സി.ഐ.കെ.ഒ പ്രദീപ്, എസ്.ഐ ബിജോയ്, സി.പി.ഒ.ദിപേഷ്, രഞ്ജിത്ത് ബോംബ് സ്ക്വാഡ് അംഗമായ ഇജാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ് .
സമാധാനം നിലനില്ക്കുന്ന പൊയിലൂർ മേഖലയിൽ സംഘർഷത്തിന് സി.പി.എം ശ്രമിക്കുകയാണെന്ന് ബി.ജെ.പി പൊയിലൂർ മേഖല കമ്മിറ്റി ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |