തിരുവല്ല : കൊവിഡിന്റെ പുതിയ വകഭേദമായ ഡെൽറ്റ പ്ലസ് കണ്ടെത്തിയ കടപ്രയിൽ നിരീക്ഷണം ശക്തമാക്കി പൊലീസ്. സ്ഥലം സന്ദർശിച്ച തിരുവല്ല ഡിവൈ.എസ്.പി ഡി.എസ്.സുനീഷ് ബാബു, സി.ഐ.ബിജു വി.നായർ എന്നിവരുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിഷ അശോക് ഉൾപ്പെടെയുള്ള ജനപ്രതിനിധികളുമായി ചർച്ച നടത്തി സ്ഥിതിഗതികൾ വിലയിരുത്തി നിയന്ത്രണങ്ങൾ ശക്തമാക്കി. തുടർന്ന് ഡെൽറ്റാ പ്ലസ് സ്ഥിരീകരിച്ച ഭാഗം പൂർണമായും അടച്ചു. ഈ ഭാഗത്ത് 24 മണിക്കൂർ പൊലീസ് നിരീക്ഷണവും ഏർപ്പെടുത്തി. ഇവിടെ മാത്രം നിലവിൽ 17പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി കൊവിഡ് ബാധിതരെ വീടുകളിൽ നിന്ന് വിവിധ പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറ്റുന്ന നടപടികൾ പുരോഗമിക്കുകയാണെന്ന് ഡിവൈ.എസ്.പി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |