പത്തനംതിട്ട : ജില്ലാ ഒളിമ്പിക്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഒളിമ്പിക്സ് വാരാഘോഷത്തിന്റെ ഭാഗമായി യോഗദിനത്തിൽ നടന്ന വെബിനാർ മാത്യു ടി.തോമസ് എം.എൽ.എ ഉദ്ഘാടനംചെയ്തു. ആരോഗ്യ പ്രശ്നങ്ങളും യോഗയും എന്നവിഷയത്തിൽ ബിലീവേഴ്സ് മെഡിക്കൽ കോളേജ് ട്യൂട്ടർ എം.എസ്.ആതിര വിഷയാവതരണം നടത്തി. അസോ. ജില്ലാ പ്രസിഡന്റ് പ്രകാശ് ബാബു അദ്ധ്യക്ഷത വഹിച്ചു. യോഗാചാര്യൻ സുധീഷ് കുമാർ ജില്ലാസ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.അനിൽകുമാർ, സെക്രട്ടറി ആർ. പ്രസന്നകുമാർ, സനൽ കോശി തോമസ്, ഡോ. അഗസ്റ്റിൻ ജോർജ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |