SignIn
Kerala Kaumudi Online
Thursday, 25 April 2024 7.57 AM IST

കോഴിക്കോട് ആകാശവാണിയിലെ മധുരഗാനങ്ങൾക്ക് പൂവച്ചൽ ടച്ച്

poovachal

തിരുവനന്തപുരം: നാടകഗാനങ്ങൾ,​ മാപ്പിളപ്പാട്ടുകൾ,​ ഭക്തിഗാനങ്ങൾ,​ ഓണപ്പാട്ടുകൾ തുടങ്ങിയ ഗാനശാഖകളിലും പൂവച്ചൽ ഖാദർ മുദ്രചാർത്തി. ആകാശവാണിയിലെ ലളിത ഗാനങ്ങൾക്ക് പൂക്കാലം സമ്മാനിച്ചതും ഖാദറാണ്.

ആനുകാലികങ്ങളിലെ കവിതകൾക്ക് സ്വയം ഈണം പകർന്ന് പാടിയിരുന്ന തൃശൂരിലെ പഴയ പാട്ടുകാരനായ പി.എം. മൂസയിലൂടെ 'അഴകിലുറങ്ങും കാവുകളിൽ വസന്ത ഗായകർ പാടുമ്പോൾ...' എന്ന ഗാനം പാട്ടിന്റെ ലോകത്തേക്കുള്ള പൂവച്ചലിന്റെ പ്രവേശനമായി മാറി. ഖാദർ പിന്നീടാണ് അറിഞ്ഞത് ഇങ്ങനെയൊരു പാട്ട് പാടുന്ന കാര്യം.

സർക്കാർ സർവീസിൽ എൻജിനീയറായി കോഴിക്കോട്ടത്തെിയതാണ് ജീവിതത്തിൽ വഴിത്തിരിവായത്. ചന്ദ്രികയുടെ എഡിറ്റർ കാനേഷ് പൂനൂർ, എം.എൻ. കാരശ്ശേരി, അബ്ദുല്ല നൻമണ്ട, സുരാസു, ഐ.വി. ശശി തുടങ്ങിയവരുടെ സൗഹൃദവലയത്തിലേക്കാണ് ചെന്നുകയറിയത്.
70 കളിൽ ലളിതഗാന രചനയിലൂടെ കോഴിക്കോട് ആകാശവാണിയെ മധുരവാണിയാക്കി. 'തുറന്ന് നോക്കുക ഹൃദയ കവാടങ്ങൾ തുടച്ചുമാറ്റുക നിങ്ങൾ വരയ്ക്കും കറുത്തരൂപങ്ങൾ...' എന്ന കണ്ണൂർ വത്സരാജ് പാടിയ ഗാനമാണ് പൂവച്ചലിന്റെ കോഴിക്കോട് ആകാശവാണിയിലെ ആദ്യഗാനം.

രാഘവൻമാസ്റ്റർ ഈണം നൽകിയ 'പാടാത്ത പാട്ടിൻ മധുരം എന്റെ മാനസമിന്നു നുകർന്നു...', കോഴിക്കോട് അബ്ദുൽ ഖാദർ പാടിയ 'ഈ തമോവീഥിയിൽ ഈ വഴിത്താരയിൽ നീറുന്ന ചിന്തകൾ...', എ.കെ. സുകുമാരൻ പാടിയ ' പഥികൻ പാടുന്നു പഥികൻ പാടുന്നു...', 'പലരും പാടിയ പഴയൊരു പല്ലവി..., 'അകലത്തെ പെണ്ണിന്റെ കല്യാണം പറയുവാൻ...', എം.ജി.രാധാകൃഷ്ണൻ ഈണം നൽകിയ രാമായണക്കിളീ, ശാരികപ്പൈങ്കിളീ..., ജയദേവ കവിയുടെ ഗീതികൾ കേട്ടെന്റെ... തുടങ്ങിയ ആകാശവാണിയിലെ ഗാനങ്ങൾ ഇന്നും ആസ്വാദകർ മറന്നിട്ടില്ല.

സുന്ദരൻ കല്ലായിയുടെ പത്മശ്രീ, രാമായണത്തിലെ സീത എന്നീ നാടകങ്ങൾക്ക് വേണ്ടിയും ഗാനങ്ങൾ രചിച്ചു.

കൊച്ചിൻ സംഘമിത്രയുടെ അദ്ധ്യായം എന്ന നാടകത്തിലെ 'കര തേടി ഒഴുകുന്നു കളിയോടവും തുഴയേകി അണയുന്നു മിഴിഓടവും...' എന്ന കണ്ണൂർ രാജൻ ഈണമിട്ട ഗാനം ശ്രോതാക്കളുടെ ഹൃദയം കവർന്ന ഗാനമായിരുന്നു. രവീന്ദ്രൻ മാസ്റ്റർ സംഗീതം നൽകി മദ്രാസിലെ മലയാളി ക്ലബ് അവതരിപ്പിച്ച അഗ്നിവലയം എന്ന നാടകത്തിലെ 'ആയില്യം കിളിയേ വാവാവോ...', 'ദുഃഖങ്ങളേ നിങ്ങളുറങ്ങൂ..' തുടങ്ങിയ ഗാനങ്ങളും പ്രിയതരമായി.
'തളിരിട്ട മരം ചാടി കതിരിട്ട മിഴിയുമായ് വളയിട്ട് കിലുക്കണ വെളുത്ത പെണ്ണേ...' മാപ്പിളപ്പാട്ടിലെ ഹിറ്റായിരുന്നു. രാഘവൻ മാസ്റ്റർ ഈണമിട്ട 'കസവിൻ തട്ടം ചൂടി കരിമിഴിമുനകൾ നീട്ടി...', 'കിനാവിന്റെ നാട്ടിലെ കിളുന്നു പെണ്ണ്...' തുടങ്ങിയ മാപ്പിളപ്പാട്ടുകളും ശ്രോതാക്കളുടെ ഇഷ്ട ഗാനങ്ങളായിരുന്നു.

കോ​ഴി​ക്കോ​ട്ടെ​ത്തി,​ ​സി​നി​മാ​ ​ഗാ​ന​ങ്ങ​ളൊ​ഴു​കി

തി​രു​വ​ന​ന്ത​പു​രം​:​ ​എ​ൻ​ജി​നീ​യ​റാ​യി​ ​ജോ​ലി​ ​കി​ട്ടി​യാ​ണ് ​പൂ​വ​ച്ച​ൽ​ ​ഖാ​ദ​ർ​ ​കോ​ഴി​ക്കോ​ട്ട് ​എ​ത്തി​യ​തെ​ങ്കി​ലും​ ​ആ​നു​കാ​ലി​ക​ങ്ങ​ളി​ലെ​ഴു​തി​യ​ ​ക​വി​ത​ക​ളാ​ണ് ​രാ​ഘ​വ​ൻ​ ​മാ​സ്റ്റ​റു​ടെ​ ​മു​ന്നി​ലെ​ത്താ​ൻ​ ​നി​മി​ത്ത​മാ​യ​ത്.​ ​ച​ന്ദ്രി​ക​യു​ടെ​ ​എ​ഡി​റ്റ​റാ​യി​രു​ന്ന​ ​കാ​നേ​ഷ് ​പൂ​നൂ​രാ​ണ് ​ക​വി​ത​യെ​ഴു​ത്തു​കാ​ര​ന്റെ​ ​ര​ച​നാ​ശൈ​ലി​ ​മാ​സ്റ്റ​റു​ടെ​ ​ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യ​ത്.​ ​മാ​സ്റ്റ​ർ​ ​അ​വ​സ​രം​ ​കൊ​ടു​ത്ത​ ​ആ​ദ്യ​ ​സി​നി​മ​യു​ടെ​ ​പേ​രും​ ​ക​വി​ത.
അ​ങ്ങ​നെ,​ 1973ൽ
'​'​കാ​ല​മാം​ ​ഒ​ഴു​ക്ക​ത്തി​ലു​റു​മ്പാ​യ് ​മ​നു​ഷ്യ​ന്റെ
ജീ​വി​തം​ ​നി​മി​ഷ​ത്തി​ൻ​ ​കൈ​ക​ളി​ൽ​ ​പി​ട​യ്ക്കു​മ്പോ​ൾ....​'​'​ ​എ​ന്ന​ ​ഗാ​ന​ത്തോ​ടെ​ ​സി​നി​മാ​പ്ര​വേ​ശം​ ​ഗം​ഭീ​ര​മാ​ക്കി.​ ​പാ​ടി​യ​ത് ​സു​ശീ​ല.​ ​ആ​ ​ചി​ത്ര​ത്തി​നു​വേ​ണ്ടി
'​'​സ്വ​പ്ന​ങ്ങ​ൾ​ ​നീ​ട്ടും​ ​കു​മ്പി​ൾ​ ​നി​റ​യെ​ക്ക​ണ്ണീ​രു​മാ​യ്....​ ​'​'​ ​എ​ന്ന​ ​പാ​ട്ടു​മെ​ഴു​തി.​പാ​ടി​യ​ത് ​യേ​ശു​ദാ​സ്.​ ​ആ​ ​വ​ർ​ഷം​ ​മൂ​ന്നു​ ​സി​നി​മ​ക​ളി​ലാ​യി​ ​എ​ഴു​തി​യ​ത് 14​ ​ഗാ​ന​ങ്ങ​ൾ.​ ​ചു​ഴി,​​​ ​കാ​റ്റു​ ​വി​ത​ച്ച​വ​ൻ​ ​എ​ന്നി​വ​യാ​യി​രു​ന്നു​ ​മ​റ്റ് ​ചി​ത്ര​ങ്ങ​ൾ.
നാ​ട​ക​കൃ​ത്തു​ ​കൂ​ടി​യാ​യ​ ​ച​ല​ച്ചി​ത്ര​ ​നി​രൂ​പ​ക​ൻ​ ​സ​ലാം​ ​കാ​ര​ശ്ശേ​രി​യാ​ണ് ​എം.​എ​സ്.​ബാ​ബു​രാ​ജി​ന്റെ​ ​മു​ന്നി​ലേ​ക്ക് ​ഖാ​ദ​റി​നെ​ ​എ​ത്തി​ച്ച​ത്.​ ​സ​ലാം​ ​നി​ർ​മ്മി​ച്ച​ ​ചു​ഴി​ ​എ​ന്ന​ ​സി​നി​മ​യ്ക്കു​വേ​ണ്ടി​ ​എ​ഴു​തി​യ​ ​ഗാ​ന​ങ്ങ​ൾ​ക്ക് ​ഇ​ന്നും​ ​ആ​സ്വാ​ദ​ക​രു​ണ്ട്.​ ​അ​തി​ലെ
'​'​ഹൃ​ദ​യ​ത്തി​ൽ​ ​നി​റ​യു​ന്ന​ ​മി​ഴി​നീ​രാ​ൽ​ ​ഞാൻ
തൃ​ക്കാ​ൽ​ ​ക​ഴു​കു​ന്നു​ ​നാ​ഥാ.....​ ​എ​ന്ന​ ​ഗാ​നം​ ​പാ​ടി​യ​ത് ​എ​സ്.​ജാ​ന​കി.
എ​ക്കാ​ല​ത്തേ​യും​ ​ഹി​റ്റു​ക​ളി​ൽ​ ​ആ​ദ്യ​ത്തേ​ത് ​പി​റ​ന്ന​ത് 1979​ൽ.
മൗ​ന​മേ​ ​നി​റ​യും​ ​മൗ​ന​മേ
ഇ​തി​ലേ​ ​പോ​കും​ ​കാ​റ്റിൽ
ഇ​വി​ടെ​ ​വി​രി​യും​ ​മ​ല​രിൽ
കു​ളി​രാ​യ് ​നി​റ​മാ​യ് ​ഒ​ഴു​കും​ ​ദുഃ​ഖം....
ജാ​ന​കി​ക്ക് ​സം​സ്ഥാ​ന​ ​അ​വാ​ർ​ഡ് ​നേ​ടി​ക്കൊ​ടു​ത്ത​ ​ഈ​ ​ഗാ​ന​ത്തി​ന് ​ഈ​ണം​ ​പ​ക​ർ​ന്ന​ത് ​എം.​ജി.​രാ​ധാ​കൃ​ഷ്ണ​ൻ.
പ്ര​ണ​യം​ ​മൂ​ളാ​ൻ​ ​പു​തു​ത​ല​മു​റ​യും​ ​പാ​ടു​ന്ന​താ​ണ് ​ചാ​മ​ര​ത്തി​ലെ
`​നാ​ഥാ,​ ​നീ​ ​വ​രും​ ​കാ​ലൊ​ച്ച​ ​കേ​ൾ​ക്കു​വാൻ
കാ​തോ​ർ​ത്തു​ ​ഞാ​നി​രു​ന്നു...​ ​എ​ന്ന​ ​ഗാ​നം.
ഭ​ക്തി​ ​തു​ളു​മ്പു​ന്ന​ ​ഗാ​ന​ങ്ങ​ളും​ ​ആ​ ​തൂ​ലി​ക​യി​ൽ​ ​പി​റ​ന്നു.​ 1982​ൽ​ ​അ​യ്യ​പ്പ​നും​ ​വാ​വ​രും​ ​എ​ന്ന​ ​ചി​ത്ര​ത്തി​നു​ ​വേ​ണ്ടി​ ​എ.​ടി.​ഉ​മ്മ​റി​ന്റെ​ ​സം​ഗീ​ത​ത്തി​ൽ​ ​യേ​ശു​ദാ​സ് ​പാ​ടിയ
ഈ​ശ്വ​രാ...​ ​ജ​ഗ​ദീ​ശ്വ​രാ...
ഈ​ ​വി​ളി​ ​കേ​ൾ​ക്കൂ​ ​സ​ർ​വ്വേ​ശ്വ​രാ...​ഈ​ ​ഗാ​നം​ ​അ​തി​ലൊ​ന്നു​ ​മാ​ത്രം.
ക​വി​യെ​ ​തേ​ടി​ ​സ​ർ​ക്കാ​രി​ന്റെ​ ​പു​ര​സ്കാ​ര​ങ്ങ​ൾ​ ​എ​ത്തി​യി​ട്ടി​ല്ല.​ ​അ​തി​ൽ​ ​അ​ദ്ദേ​ഹ​ത്തി​ന് ​ന​ഷ്ട​ബോ​ധ​മി​ല്ല.
അ​തി​ന് ​ന്യാ​യീ​ക​ര​ണ​വു​മു​ണ്ട്-​ഞാ​ൻ​ ​പ​ണ്ടെ​ഴു​തി​യ​ ​ഗാ​ന​ങ്ങ​ൾ​ ​ഇ​പ്പോ​ഴും
പാ​ടു​ന്നു​ ​സം​ഗീ​ത​പ്രേ​മി​ക​ൾ.​ ​സി​നി​മാ​ഗാ​ന​ങ്ങ​ൾ​ ​മാ​ത്ര​മ​ല്ല,​ ​ജ​യ​ദേ​വ​ക​വി​യു​ടെ​ ​ഗീ​തി​ക​ൾ​ ​കേ​ട്ടെ​ന്റെ​ ​രാ​ധേ​ ​ഉ​റ​ക്ക​മാ​യോ...​ ​എ​ന്ന​ ​ല​ളി​ത​ഗാ​നം​ ​കു​ട്ടി​ക​ൾ​ ​ഇ​പ്പോ​ഴും​ ​മ​ത്സ​ര​വേ​ദി​ക​ളി​ൽ​ ​പാ​ടു​ന്നു.​ ​പി​ന്നെ​ന്തി​ന് ​ന​ഷ്ട​ബോ​ധം!

പൂ​വ​ച്ച​ലി​ന്റെ​ ​മ​നോ​ഹര സി​നി​മാ​ഗാ​ന​ങ്ങ​ളി​ൽ​ ​ചി​ല​ത്

1​ ​നാ​ഥാ​ ​നീ​വ​രും​ ​കാ​ലൊ​ച്ച​ ​കേ​ൾ​ക്കു​വാ​ൻ...​ ​(​ചാ​മ​രം​)​
2​ ​മൗ​ന​മേ​ ​നി​റ​യും​ ​മൗ​ന​മേ...​ ​(​ത​ക​ര​)​
3​ ​അ​നു​രാ​ഗി​ണി​ ​ഇ​താ​ ​എ​ൻ​ ​(​ഒ​രു​കു​ട​ക്കീ​ഴി​ൽ​)​
4​ ​എ​ന്റെ​ ​ജ​ന്മം​ ​നീ​യെ​ടു​ത്തു...​(​ഇ​താ​ ​ഒ​രു​ ​ധി​ക്കാ​രി​)​
5​ ​രാ​ജീ​വം​ ​വി​ട​രും​ ​നി​ന്മി​ഴി​ക​ൾ...​(​ബെ​ൽ​റ്റ് ​മ​ത്താ​യി​)​
6​ ​രാ​വി​ലി​ന്നൊ​രു​ ​പെ​ണ്ണി​ന്റെ​ ​നാ​ണം...​(​തു​റ​മു​ഖം​)​
7​ ​സി​ന്ദൂ​ര​സ​ന്ധ്യ​യ്ക്ക് ​മൗ​നം....​(​ചൂ​ള​)​
8​ ​നാ​ണ​മാ​കു​ന്നോ​ ​മേ​നി​നോ​വു​ന്നോ...​(​ആ​ട്ട​ക്ക​ലാ​ശം​)​
9​ ​നീ​ല​വാ​ന​ച്ചോ​ല​യി​ൽ​ ​നീ​ന്തി​ടു​ന്ന​ ​ച​ന്ദ്രി​കേ..​ ​(​പ്രേ​മാ​ഭി​ഷേ​കം​ ​)​
10​ ​ക​ണ്ണാ​ ​ഗു​രു​വാ​യൂ​ര​പ്പാ​ ​എ​ന്നെ​ ​നീ​യ​റി​ഞ്ഞു...​ ​(​പൊ​ൻ​തൂ​വ​ൽ​)​
11.​ ​ശ​ര​റാ​ന്ത​ൽ​ ​തി​രി​ ​താ​ണു...​ ​(​കാ​യ​ലും​ ​ക​യ​റും​)​
12.​ ​ഏ​തോ​ ​ജ​ന്മ​ ​ക​ല്പ​ന​യി​ൽ...​(​പാ​ള​ങ്ങ​ൾ​)​

ഒ​ന്നു​കാ​ണാ​നാ​വാ​തെ പൂ​വ​ച്ച​ലി​ൻെ​റ​ ​കു​ടും​ബം

തി​രു​വ​ന​ന്ത​പു​രം​:​ ​കൊ​വി​ഡ് ​ചി​കി​ത്സ​യി​ൽ​ ​ക​ഴി​യു​ന്ന​തി​നാ​ൽ​ ​പൂ​വ​ച്ച​ൽ​ ​ഖാ​ദ​റി​ൻെ​റ​ ​ഭാ​ര്യ​ ​അ​മീ​ന​യ്ക്കും​ ​മ​ക​ൾ​ ​പ്ര​സൂ​ന​യ്ക്കും​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​അ​ന്ത്യ​ ​ച​ട​ങ്ങു​ക​ളി​ൽ​ ​പ​ങ്കെ​ടു​ക്കാ​നാ​യി​ല്ല.​ ​ഭാ​ര്യ​ ​അ​മീ​ന,​ ​മ​ക​ൾ​ ​പ്ര​സൂ​ന,​ ​മ​രു​മ​ക​ൻ​ ​ഷെ​റി​ൻ,​ ​ചെ​റു​മ​ക​ൾ​ ​അ​നീ​ക​ ​എ​ന്നി​വ​ർ​ക്ക് ​ഒ​രു​മി​ച്ച് ​കൊ​വി​ഡ് ​ബാ​ധി​ക്കു​ക​യാ​യി​രു​ന്നു.​ ​ഇ​വ​ർ​ ​ഒ​രു​മി​ച്ച് ​ജ​ന​റ​ൽ​ ​ആ​ശു​പ​ത്രി​യി​ൽ​ ​ക​ഴി​യു​ന്ന​തി​നി​ടെ​ ​ന്യു​മോ​ണി​യ​ ​ബാ​ധി​ച്ച​തോ​ടെ​യാ​ണ് ​പൂ​വ​ച്ച​ൽ​ ​ഖാ​ദ​റി​നെ​ ​ശ​നി​യാ​ഴ്ച​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​ആ​ശു​പ​ത്രി​യി​ലേ​ക്ക് ​മാ​റ്റി​യ​ത്.
പൂ​വ​ച്ച​ൽ​ ​പ​ഞ്ചാ​യ​ത്ത് ​ഓ​ഫീ​സി​ലും​ ​കു​ടും​ബ​ ​വീ​ട്ടി​ലും​ ​അ​ല്പ​നേ​രം​ ​പൊ​തു​ദ​ർ​ശ​ന​ത്തി​ന് ​വ​ച്ച​പ്പോ​ൾ​ ​ശ്രീ​കു​മാ​ര​ൻ​ ​ത​മ്പി​ ​ഫൗ​ണ്ടേ​ഷ​ൻ​ ​ജ​ന​റ​ൽ​സെ​ക്ര​ട്ട​റി​യും​ ​ബി.​ജെ.​പി​ ​നേ​താ​വു​മാ​യ​ ​സി.​ശി​വ​ൻ​കു​ട്ടി​ ​അ​ട​ക്കം​ ​കു​റ​ച്ചു​പേ​ർ​ ​അ​ന്തി​മോ​പ​ചാ​ര​മ​ർ​പ്പി​ച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: POOVACHAL
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.