തിരുവനന്തപുരം: ലോക്സഭാ സ്പീക്കർ ഓം ബിർള വിളിച്ച നിയമസഭാ സ്പീക്കർമാരുടെയും വീഡിയോ കോൺഫറൻസിൽ സ്പീക്കർ എം.ബി. രാജേഷ് പങ്കെടുത്തു.
കൊവിഡ് കാലത്തെ ലോക്സഭയുടെയും സംസ്ഥാന നിയമസഭകളുടെയും പ്രവർത്തനത്തെ വിലയിരുത്തുന്നതിനായിരുന്നു കോൺഫറൻസ്.
കൊവിഡിന് ശേഷം നിയമസഭയിൽ വിവിധ കമ്മിറ്റികൾ ചേർന്ന് നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ചും സമ്മേളനത്തെക്കുറിച്ചും സ്പീക്കർ രാജേഷ് വിശദീകരിച്ചു.
നിയമസഭയുടെ ഡിജിറ്റലൈസേഷൻ പ്രവർത്തനങ്ങളുടെ പുരോഗതിയും സ്പീക്കർ വിശദീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |