കേരളത്തിൽ പെട്രോൾ വില 100 രൂപ കടക്കാൻ 52 പൈസയുടെ അകലം മാത്രം. ഇന്നലെ 28 പൈസ വർദ്ധിച്ച് പെട്രോൾ വില തിരുവനന്തപുരത്ത് 99.48 രൂപയിലെത്തി. 27 പൈസ ഉയർന്ന് 94.74 രൂപയായി ഡീസലിന്.
100 കടന്നവർ
രാജസ്ഥാൻ, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, ജമ്മു കാശ്മീർ, ലഡാക്ക് എന്നിവിടങ്ങളിൽ പെട്രോൾ വില മുമ്പേ തന്നെ100 രൂപ കടന്നു. രാജസ്ഥാനിലെ ഗംഗാനഗറിലാണ് രാജ്യത്തെ ഏറ്റവും ഉയർന്ന വില. ഇവിടെ ഇന്നലെ 109.30 രൂപയായിരുന്നു പെട്രോൾ വില്പന. ഡീസലിന് 102.14 രൂപയും.
എന്തുകൊണ്ട് വില കൂടുന്നു?
ക്രൂഡോയിൽ വില വർദ്ധന
കേന്ദ്ര-സംസ്ഥാന നികുതികൾ
രൂപയുടെ മൂല്യത്തകർച്ച
ക്രൂഡോയിൽ വില
ഉപഭോഗത്തിന്റെ 85 ശതമാനം ക്രൂഡോയിലും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ജനുവരി നാലിന് ഗൾഫിൽ ബ്രെന്റ് ക്രൂഡിന് ഇന്ത്യയുടെ വാങ്ങൽ വില ബാരലിന് 51 ഡോളർ. ഇപ്പോൾ 71 ഡോളർ.
എക്സൈസ് നികുതി
പെട്രോൾ, ഡീസൽ റീട്ടെയിൽ വിലയുടെ 60 ശതമാനത്തോളം കേന്ദ്ര-സംസ്ഥാന നികുതികളാണ്.
കേന്ദ്ര സർക്കാരിന്റെ നേട്ടം
2014-15 ₹ 99,068 കോടി
2015-16 ₹ 1.78 ലക്ഷം കോടി
2016-17 ₹ 2.42 ലക്ഷം കോടി
2017-18 ₹ 2.29 ലക്ഷം കോടി
2018-19 ₹ 2.14 ലക്ഷം കോടി
2019-20 ₹ 2.23 ലക്ഷം കോടി
2020-21 ₹ 3.9 ലക്ഷം കോടി
സംസ്ഥാനങ്ങളുടെ നേട്ടം
പെട്രോളിയം ഉത്പന്നങ്ങളുടെ നികുതിയിലൂടെ 2019-20ൽ സംസ്ഥാനങ്ങൾ നേടിയ വരുമാനം രണ്ടുലക്ഷം കോടി രൂപയിലെത്തി. 2020-21 ഏപ്രിൽ-ഡിസംബറിൽ മാത്രം ഈ തുക 1.30 ലക്ഷം കോടിയായി.
കുതിക്കുന്ന പങ്ക്
2020-21ൽ കേന്ദ്രത്തിന്റെ മൊത്തം നികുതി വരുമാനത്തിൽ അഞ്ചിലൊന്നും പെട്രോളിയം നികുതിയാണ്. 2014-15ൽ മോദി അധികാരത്തിലേറുമ്പോൾ പങ്ക് വെറും എട്ട് ശതമാനം ആയിരുന്നു.
വിലക്കയറ്റം
പെട്രോൾ ഡീസൽ
2020 ജൂൺ ₹72.99 ₹67.19
ജൂലായ് ₹82.15 ₹77.70
ആഗസ്റ്റ് ₹82.15 ₹78.97
സെപ്തംബർ ₹83.91 ₹79.13
ഒക്ടോബർ ₹82.89 ₹76.08
നവംബർ ₹82.89 ₹75.91
ഡിസംബർ ₹84.34 ₹78.12
2021 ജനുവരി ₹85.72 ₹79.65
ഫെബ്രുവരി ₹88.33 ₹82.42
മാർച്ച് ₹93.05 ₹87.53
ഏപ്രിൽ ₹92.44 ₹86.90
മേയ് ₹92.28 ₹86.75
ജൂൺ ₹99.48 ₹94.74
വില നിർണയം
(ലിറ്ററിന്)
പെട്രോൾ ഡീസൽ
അടിസ്ഥാനവില ₹37.29 ₹39.90
ചരക്കുകൂലി ₹00.36 ₹00.33
കേന്ദ്ര എക്സൈസ് നികുതി ₹32.90 ₹31.80
സംസ്ഥാന നികുതി ₹25.13 ₹20.12
ഡീലർ കമ്മിഷൻ ₹3.80 ₹02.59
ആകെ ₹99.48 ₹94.74
(നിരക്കിൽ പ്രാദേശികമായ വ്യത്യാസമുണ്ടാകും)
സംസ്ഥാന വില്പന നികുതി
പെട്രോൾ
30.08% വില്പന നികുതി+ലിറ്ററിന് ഒരു രൂപ അഡി. വില്പന നികുതി+ഒരു ശതമാനം നികുതി
ഡീസൽ
22.76% വില്പന നികുതി+ലിറ്ററിന് ഒരു രൂപ അഡി. വില്പന നികുതി+ഒരു ശതമാനം നികുതി
എണ്ണക്കമ്പനികളുടെ ലാഭം
2019-20 2020-21
ഇന്ത്യൻ ഓയിൽ 1,876 കോടി നഷ്ടം 21,762 കോടി ലാഭം
ബി.പി.സി.എൽ 2,958 കോടി നഷ്ടം 11,940 കോടി ലാഭം
എച്ച്.പി. 27 കോടി ലാഭം 3,018 കോടി ലാഭം
''കൊവിഡ് വാക്സിനേഷന് വർഷം 35,000 കോടി രൂപ വേണം. പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജനയിലൂടെ ഒരുലക്ഷം കോടി രൂപയുടെ സൗജന്യ ഭക്ഷ്യധാന്യം നൽകുന്നുണ്ട്. പി.എം-കിസാൻ പദ്ധതിയിലൂടെ കർഷകർക്കും ആശ്വാസധനം നൽകുന്നു. കാർഷികോത്പന്നങ്ങളുടെ താങ്ങുവില ഉയർത്തി. ഈ സാഹചര്യത്തിൽ നികുതി കുറയ്ക്കുക അസാദ്ധ്യമാണ് "
-ധർമ്മേന്ദ്ര പ്രധാൻ,
കേന്ദ്ര പെട്രോളിയം മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |