SignIn
Kerala Kaumudi Online
Wednesday, 24 April 2024 3.07 PM IST

അതിതീവ്ര മയക്കുമരുന്ന് കൈവശം വച്ചതിന് അഞ്ച് യുവാക്കൾ അറസ്റ്റിൽ

arrest

എം.ഡി.എം.എ എത്തിച്ചത് മെഡിക്കൽ കോളേജിൽ വിൽപ്പനയ്ക്കെന്ന് സംശയം

തൃശൂർ: മെഡിക്കൽ കോളേജ് ആശുപത്രി കേന്ദ്രീകരിച്ച് വിൽപ്പനയ്ക്കായി കൊണ്ടുവന്ന അതിതീവ്ര മയക്കുമരുന്ന് ഇനത്തിൽപ്പെട്ട എം.ഡി.എം.എ കൈവശം വച്ചതിന് അഞ്ച് യുവാക്കൾ മെഡിക്കൽ കോളേജ് പൊലീസിന്റെ പിടിയിലായി.

മങ്ങാട് കോട്ടപ്പുറം പുത്തൂർ വീട്ടിൽ ജിത്തു തോമസ് (26), മങ്ങാട് കോട്ടപ്പുറം കിഴക്കൂട്ടിൽ അഭിജിത്ത് (23), നെല്ലുവായി മണ്ണൂർ പനയംപറമ്പിൽ ശരത്ത് (24), കാണിപ്പയ്യൂർ മലയംചാത്ത് രഞ്ചിത്ത് (19), കുണ്ടന്നൂർ വടക്കുമുറി എഴുത്തുപുരയ്ക്കൽ സനീഷ് (24) എന്നിവരെയാണ് മെഡിക്കൽ കോളേജ് എസ്. എച്ച്.ഒ അനന്തലാലും സംഘവും പിടികൂടിയത്. ഇവർ സഞ്ചരിച്ചിരുന്ന സ്വിഫ്റ്റ് കാറും പൊലീസ് പിടിച്ചെടുത്തു.

ജിത്തു, ശരത്ത്, അഭിജിത്ത് എന്നിവരാണ് കാറിൽ സഞ്ചരിച്ച് മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്നത്. മയക്കുമരുന്നുകൾ വീട്ടിൽ സൂക്ഷിക്കുന്നതും, വിൽപ്പന നടത്തുന്നതിനുള്ള ആസൂത്രണം നടത്തുന്നതും കുണ്ടന്നൂരിലെ സനീഷിന്റെ വീട്ടിൽ വച്ചാണ്. സംഘത്തിലെ പ്രധാനി ജിത്തുവിന് രഞ്ജിത്താണ് മയക്കു മരുന്ന് എത്തിച്ചുകൊടുക്കുന്നത്. രഞ്ജിത്തിന് മയക്കു മരുന്ന് വിതരണം ചെയ്യുന്നയാളെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.

മെഡിക്കൽ കോളേജ് ആശുപത്രി കേന്ദ്രീകരിച്ച് ചില വിദ്യാർത്ഥികൾ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന് മുമ്പും പൊലീസിന് സൂചനകൾ ലഭിച്ചിരുന്നു. മയക്കു മരുന്നിന്റെ ആവശ്യകത അനുസരിച്ചാണ് വില ഈടാക്കുന്നത്. എ.സി.പി: ബേബിയുടെ നിർദേശാനുസരണം മെഡിക്കൽ കോളേജ് എസ്. എച്ച്.ഒ: എ. അനന്തലാൽ, എസ്.ഐ: വിജയരാജൻ, എ.എസ്.ഐ: സന്തോഷ് കുമാർ, സി.പി.ഒമാരായ സതീഷ് കുമാർ, പ്രകാശൻ, അഖിൽ വിഷ്ണു, രാഹുൽ, ബിനീഷ്, ഡ്രൈവർ സീനിയർ സി.പി.ഒ: എബി, ഐ.ആർ ബറ്റാലിയനിലെ സി.പി.ഒമാരായ രഞ്ചു, അനീഷ്, അരുൺ, ആന്റോ റോബർട്ട് എന്നിവരാണ് സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതികളെ അറസ്റ്റുചെയ്തത്.


അര ഗ്രാമിന് 10000 രൂപ വരെ

5000 രൂപ മുതൽ 10,000 രൂപവരെയാണ് അര ഗ്രാം മയക്കു മരുന്ന് പ്രതികൾ ഈടാക്കിയിരുന്നത്. 2 കിലോഗ്രാം കഞ്ചാവ് പിടിക്കപ്പെട്ടതിന് സനീഷിനെതിരെ ചിറ്റൂർ എക്‌സൈസ് സർക്കിൾ ഓഫീസിൽ കേസ് നിലവിലുണ്ട്. ഈ കേസിൽ ഇയാൾ ഇപ്പോൾ ജാമ്യത്തിലാണ്. വാളായർ എക്‌സൈസ് ചെക്ക് പോസ്റ്റിൽ രണ്ടുകിലോ കഞ്ചാവ് പിടികൂടിയതിന് അഭിജിത്തിനെതിരെ കേസ് നിലവിലുണ്ട്. കഞ്ചാവ് കൈവശം വച്ചതിന് ഇയാൾക്കെതിരെ വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിലും കേസുണ്ട്. കഞ്ചാവ് പിടികൂടിയ കേസിൽ പാലക്കാട് റെയിൽവേ പൊലീസ് സ്റ്റേഷനിലും തൃശൂർ എക്‌സൈസിലും ശരത്തിനെതിരെ കേസ് നിലവിലുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.