തിരുവനന്തപുരം : സംസ്ഥാന ചാനലൈസിംഗ് ഏജൻസികളിൽ 2019 - 20 സാമ്പത്തിക വർഷത്തിൽ ഏറ്റവും മികച്ച പ്രവർത്തനം കാഴ്ച്ചവച്ച ലെവൽ വൺ സ്ഥാപനങ്ങളിൽ ഒന്നാം സ്ഥാനത്തിന് വനിതാ വികസന കോർപറേഷൻ അർഹമായി. തുടർച്ചയായ നാലാം വർഷമാണ് ദേശീയ പട്ടികജാതി ധനകാര്യ വികസന കോർപറേഷന്റെ ഏറ്റവും മികച്ച ചാനലൈസിംഗ് ഏജൻസിയായി വനിതാ വികസന കോർപറേഷനെ തിരഞ്ഞെടുക്കുന്നത്. കൃത്യമായ ആസൂത്രണത്തോടെ നടത്തിയ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |