പുനലൂർ: സ്വകാര്യ ആശുപത്രിയിലെ നഴ്സായ വീട്ടമ്മയെ അടുക്കളയിൽ തീ കൊളുത്തി ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഇളമ്പൽ മഞ്ഞമൺകാല അജിഭവനിൽ അജി ജോണിന്റെ ഭാര്യ ലിജി ജോണിനെയാണ് (34) മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നലെ വൈകിട്ട് 4 ഓടെയായിരുന്നു സംഭവം. തൊഴിലുറപ്പ് ജോലി കഴിഞ്ഞ് വീട്ടിലെത്തിയ അജിയുടെ മാതാപിതാക്കൾ കതക് തള്ളിത്തുറന്നപ്പോഴാണ് വിവരം അറിയുന്നത്. ഉച്ചക്ക് 2.30വരെ മക്കളായ ആരോമൽ, ആസോൺ എന്നിവരുമായി ലിജി സംസാരിച്ചിരിക്കുന്നത് സമീപവാസികൾ കണ്ടിരുന്നു. തുടർന്ന് കുട്ടികൾ ഓൺലൈൻ ട്യൂഷൻ ക്ലാസിന് പോയി. കുട്ടികൾ മടങ്ങിയെത്തിയെങ്കിലും കതക് അടച്ചിട്ടിരിക്കുകയായിരുന്നു.
കുട്ടികൾ സമീപത്തെ ബന്ധുവീട്ടിലെത്തി വിവരം ധരിപ്പിച്ചു. തുടർന്ന് അജിയുടെ മാതാപിതാക്കളുമൊത്ത് വീട്ടിലെത്തി കതക് തള്ളിത്തുറന്നപ്പോഴാണ് ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തിയത്. പുനലൂർ പൊലീസ് മേൽനടപടി സ്വീകരിച്ച് മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇന്ന് പോസ്റ്റ് മോർട്ടം നടക്കും. ഭർത്താവ് അജി കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |