തിരുവനന്തപുരം : കേരളാ ഒളിമ്പിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഇന്ന് ഒളിമ്പിക് ദിനാഘോഷം നടക്കും. രാവിലെ 10.30ന് ആഘോഷങ്ങളുടെ ഉദ്ഘാടനവും പൊതുജനങ്ങൾക്കായുള്ള കായിക ക്ഷമത പദ്ധതിയായ "ഒളിമ്പിക് വേവ് " ന്റെ സംസ്ഥാനതല സമാരംഭവും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഓൺലൈൻ ആയി നിർവഹിക്കും . കായിക മന്ത്രി വി അബ്ദുറഹ്മാൻ ആധ്യക്ഷ്യം വഹിക്കും . മുൻ കേരളാ പോലീസ് മേധാവി ജേക്കബ് പുന്നൂസ് മുഖ്യ പ്രഭാക്ഷണം നടത്തും .ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് ഡോ .നരീന്ദർ ബത്ര,കേരളാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി സുനിൽ കുമാർ ,സെക്രട്ടറി ജനറൽ എസ്.രാജീവ് എന്നിവർ പങ്കെടുക്കും. ഉച്ചയ്ക്കു 3 മണിക്ക് കൊവിഡാനന്തര കായിക പ്രവർത്തനങ്ങളുടെ പുനരാരംഭിക്കൽ എന്ന വിഷയത്തിൽ നടക്കുന്ന വെബിനാർ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |