ചെന്നൈ: ലൈംഗിക അതിക്രമ പരാതിയിൽ തമിഴ്നാട്ടിൽ ഒരു അദ്ധ്യാപകൻ കൂടി അറസ്റ്റിൽ. മുടുക്കുളത്തൂർ ജില്ലയിലെ രാമനാഥപുരത്തെ സർക്കാർ-എയിഡഡ് സ്കൂളിലെ അദ്ധ്യാപകനാണ് അറസ്റ്റിലായത്. വിദ്യാർത്ഥിനി നൽകിയ പരാതിയിലാണ് അറസ്റ്റ്.
സയൻസ് അദ്ധ്യാപകനായ ഇയാൾ ട്യൂഷൻ നൽകാനെന്ന വ്യാജേന വിദ്യാർത്ഥിനികളുടെ നമ്പർ കൈക്കലാക്കുകയും ലൈംഗിക ചുവയോടെ സംസാരിക്കുകയും ചെയ്തെന്നാണ് പരാതിയിൽ പറയുന്നത്. അദ്ധ്യാപകൻ ഫോൺ വിളിച്ച് സ്പെഷൽ ക്ലാസിനായി വീട്ടിലേക്ക് വരാൻ പറഞ്ഞെന്നും വിദ്യാർത്ഥിനി ആരോപിക്കുന്നു.
ആരെങ്കിലും അദ്ധ്യാപകൻ പറയുന്നത് അനുസരിക്കാതിരുന്നാൽ മാർക്ക് കുറയ്ക്കുകയോ, പരീക്ഷയിൽ തോൽപിക്കുമെന്നോ പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നുവെന്നും വിദ്യാർത്ഥിനി പറഞ്ഞു. ഒരു കുട്ടിയോട് ഇയാൾ സംസാരിക്കുന്നതിന്റെ ശബ്ദരേഖ പുറത്തുവന്നിട്ടുണ്ട്. പ്രതിക്കെതിരെ പോക്സോ ചുമത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.തമിഴ്നാട്ടിൽ ഇതിനുമുൻപും സമാനമായ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആദ്ധ്യാപകരുൾപ്പടെ ആറ് പേരാണ് വിദ്യാർത്ഥികളുടെ പരാതിയിൽ അറസ്റ്റിലായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |