ടിനിടോം, കനിഹ, പ്രതാപ് പോത്തൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഹരിദാസ് സംവിധാനം ചെയ്ത പെർഫ്യൂ ഒ.ടി.ടി റിലീസായി എത്തും. ചിത്രത്തിന്റെ ട്രെയിലർ നാളെ റിലീസ് ചെയ്യും. നഗരജീവിതം ഒരു വീട്ടമ്മയുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന പ്രതിസന്ധികളും പ്രയാസങ്ങളുമാണ് പെർഫ്യൂമിന്റെ ഇതിവൃത്തം. പ്രവീണ, ദേവി അജിത്ത്, ഡൊമിനിക്, സുശീൽകുമാർ, സജിൻ, രമ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. മോത്തി ജേക്കബ് പ്രൊഡക്ഷൻസ്, നന്ദന മുദ്ര ഫിലിംസ് എന്നിവയുടെ ബാനറിൽ മോത്തി ജേക്കബ് കൊടിയാത്ത്, സുധി എന്നിവർ ചേർന്നാണ് നിർമ്മാണം. രചന: കെ.പി. സുനിൽ, സജിത്ത് മേനോനാണ് ഛായാഗ്രഹണം. ഗാനരചന: ശ്രീകുമാരൻതമ്പി, സുധി, അഡ്വ. ശ്രീരഞ്ജിനി, സുജിത് കറ്റോട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |