'ഇതു രസകരമായിരിക്കും.' മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോഡാഡി എന്ന ചിത്രത്തിന്റെ തിരക്കഥയുടെ കോപ്പി സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച് നടി കല്യാണി പ്രിയദർശൻ. ചിത്രത്തിൽ പ്രധാന താരം കൂടിയാണ് കല്യാണി.എന്നാൽ 'സത്യമായിട്ടും ഒരു ചെറിയ സിനിമയാണ് ബ്രോ ഡാഡി.
ഇപ്പോഴത്തെ കൊവഡ് സാഹചര്യങ്ങളിൽ നിന്നുകൊണ്ട് ഷൂട്ട് ചെയ്യാൻ പറ്റുന്ന ഫൺ - ഫാമിലി ചിത്രം എന്നാണ് പൃഥ്വിരാജ് വിശേഷിപ്പിക്കുന്നത്. പൃഥ്വിരാജും ബ്രോ ഡാഡിയിൽ അഭിനയിക്കുന്നുണ്ട്. മീന, കനിഹ, മുരളി ഗോപി, സൗബിൻ ഷാഹിർ, ലാലു അലക്സ് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശ്രീജിത്ത് എന്നും ബിബിൻ മാളിയേക്കലും ചേർന്നാണ് തിരക്കഥ. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ബ്രോ ഡാഡി നിർമ്മിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |