എനിക്ക് മുപ്പത്തിയഞ്ച് വയസായെന്നും താനതിൽ അഭിമാനിക്കുന്നുവെന്നും ഗായിക ജ്യോത്സന. ഒരു കുഞ്ഞുണ്ടാവുകയോ മുടി നരച്ചു തുടങ്ങുകയോ ചെയ്താൽ സ്ത്രീകളുടെ സ്വീകാര്യത നഷ്ടപ്പെട്ടു എന്ന് പറയുന്നവരാണ് ഭൂരിഭാഗവും. വാർദ്ധക്യം ഒരു സ്വാഭാവിക പ്രക്രിയയാണ്. നമ്മൾ എല്ലാവരും ഇൗ അവസ്ഥയിലൂടെ കടന്നുപോകും. പ്രായം കൂടുന്നതനുസരിച്ച് വിവേകവും അനുഭവവും വർദ്ധിക്കുക, നല്ല ആരോഗ്യം , സന്തോഷം, മനസമാധാനം എന്നിവയ്ക്കാവണം പ്രാധാന്യം നൽകേണ്ടത്. പ്രായമായി എന്ന് നിങ്ങൾ സ്വയം കരുതുന്നുവെങ്കിൽ ഒന്നോർക്കുക, ഇൗ ചുളിവുകളോ തൂങ്ങിയ ചർമമോ, പുറം വേദനയോ അല്ല നിങ്ങളാരാണെന്ന് നിർണയിക്കുന്നതെന്നും ജ്യോത്സന സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |