ബറൈച്ച് :ഒന്നര വയസുകാരിയെ ബലാത്സംഗം ചെയ്തു കൊന്ന കേസിലെ പ്രതിയ പൊലീസ് വെടിവച്ച് വീഴ്ത്തി പിടികൂടി. ഉത്തർപ്രദേശിലെ ബറൈച്ച് ജില്ലയിലാണ് 30കാരനായ പ്രതി ഒന്നരവയസുള്ള കുട്ടിയെ പീഡിപ്പിച്ചത്.. അമ്മയ്ക്കൊപ്പം വീട്ടിൽ ഉറങ്ങിക്കിടന്ന ഒന്നരവയസുള്ള കുഞ്ഞിനെ എടുത്ത് കൊണ്ടുപോയി അടുത്തുള്ള സ്കൂളിൽ വച്ച് ലൈംഗികമായി പീഡനത്തിനിരയാക്കുകയായിരുന്നു. ചികിൽസയിലിരിക്കെയാണ് കുഞ്ഞ് മരിച്ചത്.
തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്. കുഞ്ഞിനെ അന്വേഷിച്ചിറങ്ങിയ നാട്ടുകാർ തന്നെയാണ് പ്രതിയെ പിടികൂടി പൊലീസിനെ ഏല്പിച്ചത്. തുടർന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കാൻ കൊണ്ടുപോയപ്പോഴാണ് രക്ഷപ്പെട്ട് ഓടിയത്. പിന്നാലെ പൊലീസ് ഇയാളുടെ കാലില്‍ വെടിവച്ച് വീഴ്ത്തി പിടികൂടുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |