തിരുവനന്തപുരം: കോംപ്രിഹെൻസീവ് പരീക്ഷയിൽ പരാജയപ്പെട്ടതിനാൽ കോഴ്സ് പൂർത്തിയാക്കിയെങ്കിലും ബിരുദം നേടാൻ കഴിയാത്ത 2015, 2016 വർഷങ്ങളിൽ പ്രവേശനം നേടിയ പാർട്ട് ടൈം, റഗുലർ വിദ്യാർത്ഥികൾക്ക് ഓറൽ പരീക്ഷക്ക് ഒരവസരം കൂടി നൽകുമെന്ന് സാങ്കേതിക സർവകലാശാല. പരീക്ഷയിൽ വിജയിക്കാൻ 45 മാർക്കാണ് വേണ്ടത്.
ആറാം സെമസ്റ്ററിലെ കോംപ്രിഹെൻസീവ് പരീക്ഷ ഒഴികെ എല്ലാ വിഷയങ്ങളിലും വിദ്യാർത്ഥികൾ വിജയിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം വിദ്യാർത്ഥികളുടെ അപേക്ഷ കോളേജുകൾക്ക് സ്വീകരിക്കാം. പരീക്ഷയ്ക്ക് ശേഷം വിദ്യാർത്ഥികൾക്ക് നൽകിയ മാർക്ക് സർവകലാശാലയ്ക്ക് കൈമാറണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |