SignIn
Kerala Kaumudi Online
Saturday, 20 April 2024 7.50 AM IST

3 കോടി പിന്നിട്ട് ഇന്ത്യയിലെ കൊവിഡ് കേസുകൾ

covid

ന്യൂഡൽഹി: ഒന്നും രണ്ടും വ്യാപനങ്ങളിലൂടെ ഇന്ത്യയിൽ ആകെ റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകൾ മൂന്നു കോടി പിന്നിട്ടു. രണ്ടാം വ്യാപനമുണ്ടായ കഴിഞ്ഞ 50 ദിവസങ്ങളിൽ ഒരു കോടിയിലധികം കേസുകൾ റിപ്പോർട്ട് ചെയ്തു.

ഇന്നലെ കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തു വിട്ട കണക്ക് പ്രകാരം 50,848 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ഇതുവരെയുള്ള ആകെ കേസുകളുടെ എണ്ണം 3,00,28,709 ആയി. ഒന്നാം തരംഗ സമയത്ത് 2020 ഡിസംബറിലാണ് ഒരു കോടി കേസുകൾ പിന്നിട്ടത്. 134ദിവസങ്ങൾക്കു ശേഷം ഇക്കൊല്ലം മേയ് നാലിന് രണ്ടു കോടി കടന്നു. 3.44 കോടി കേസുകൾ റിപ്പോർട്ട് ചെയ്ത അമേരിക്കയാണ് മുന്നിൽ.

ഇന്നലെ 1358 മരണങ്ങളും സ്ഥിരീകരിച്ചതോടെ ആകെ മരണനിരക്ക് 3.90ലക്ഷം പിന്നിട്ടു. നിലവിൽ രാജ്യത്ത് ചികിത്സയിലുള്ളത് 6,43,194 പേരാണ്. 68,817പേർ കൂടി രോഗമുക്തരായി.

അതിനിടെ കൊവിഡ് വാക്സിനേഷനിൽ രാജ്യം 29 കോടി ഡോസുകൾ പിന്നിട്ടു.

.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, COVID
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.