കോട്ടയം: മത്സ്യ കൃഷി പദ്ധതികളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. കാർപ്പ് മത്സ്യകൃഷി, ഒരു നെല്ലും ഒരു മീനും പദ്ധതി, ഓരുജല മത്സ്യകൃഷി, കുളങ്ങളിലെ കാർപ്പ് മത്സ്യകൃഷി, ചെമ്മീൻ കൃഷി, പടുതാ കുളത്തിലെ മത്സ്യകൃഷി, ബയോഫ്ളോക്ക് മത്സ്യകൃഷി, റീസർക്കുലേറ്ററി അക്വാകൾച്ചർ സിസ്റ്റം, ശുദ്ധജല കൂട് മത്സ്യകൃഷി, ഓരുജല കൂട് മത്സ്യകൃഷി, കരിമീൻ വിത്തുല്പാദന യൂണിറ്റ് എന്നിവയാണ് പദ്ധതി.
അപേക്ഷയുടെ മാതൃക കാരാപ്പുഴയിലെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ്, പാലാ മത്സ്യഭവൻ ഓഫീസ്, വൈക്കം മത്സ്യഭവൻ ഓഫീസ് എന്നിവിടങ്ങളിൽ ലഭിക്കും. ഫോൺ: 0481 2566823
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |