SignIn
Kerala Kaumudi Online
Thursday, 05 August 2021 2.54 AM IST

കാമ്പസ് റിക്രൂട്ട്‌മെന്റിൽ നേട്ടം കൊയ്‌ത് വീണ്ടും വി.ഐ.ടി

vit

 740 കമ്പനികളിൽ നിന്നായി വിദ്യാർത്ഥികൾ നേടിയത് 9,381 ജോലി ഓഫറുകൾ

ചെന്നൈ: കാമ്പസ് റിക്രൂട്ട്‌മെന്റിലൂടെ വിദ്യാർത്ഥികൾ മുൻനിര കമ്പനികളിൽ മികച്ച ജോലി ഓഫറുകൾ നേടുന്ന ഇന്ത്യയിലെ ഏറ്റവും മികവുറ്റ വിദ്യാഭ്യാസ സ്ഥാപനമെന്ന പെരുമ നിലനിറുത്തി വെല്ലൂർ ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജി (വി.ഐ.ടി). 2021ലെ ബിരുദബാച്ച് വിദ്യാർത്ഥികൾ 740 കമ്പനികളിൽ നിന്നായി സ്വന്തമാക്കിയത് 9,381 ജോലി ഓഫറുകളാണ്.

തുടർച്ചയായ മൂന്നാംവർഷമാണ് 700ലേറെ മുൻനിര കമ്പനികൾ വി.ഐ.ടിയിൽ കാമ്പസ് റിക്രൂട്ട്‌മെന്റ് നടത്തുന്നത്. ഈ വർഷത്തെ ജോലി ഓഫറുകളുടെ എണ്ണം വി.ഐ.ടിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്നതാണ്. സൂപ്പർ ഡ്രീം, ഡ്രീം വിഭാഗത്തിലെ ജോലി ഓഫറുകളാണ് കൊവിഡ് പ്രതിസന്ധിയിലും തളരാതെ വി.ഐ.ടി വിദ്യാർത്ഥികൾ സ്വന്തമാക്കിയത്. വി.ഐ.ടിയുടെ വെല്ലൂർ, ചെന്നൈ, അമരാവതി (ആന്ധ്രാപ്രദേശ്), ഭോപാൽ (മദ്ധ്യപ്രദേശ്) കാമ്പസുകളിലെ വിദ്യാർത്ഥികൾ റിക്രൂട്ട്‌മെന്റിൽ പങ്കെടുത്തു.

ഭോപാൽ, അമരാവതി കാമ്പസുകളിൽ ആദ്യമായാണ് റിക്രൂട്ട്‌മെന്റ് നടന്നത്; ഇവിടങ്ങളിലെ 90 ശതമാനത്തോളം വിദ്യാർത്ഥികളും ജോലി ഓഫറുകൾ നേടി. മൈക്രോസോഫ്‌റ്റ്, ആമസോൺ, ബജാജ് ഓട്ടോ, പേപാൽ തുടങ്ങി 100ലേറെ കമ്പനികളിൽ നിന്നായി 1,132 വിദ്യാർത്ഥികൾ സൂപ്പർ ഡ്രീം ജോലി ഓഫർ നേടി. പ്രതിവർഷം 10 ലക്ഷം രൂപയ്ക്കുമേൽ വേതനം ലഭിക്കുന്നതാണ് ഈ വിഭാഗത്തിലെ ജോലി. ഏഴ് പേർക്ക് മൈക്രോസോഫ്‌റ്റിൽ നിന്ന് ലഭിച്ചത് പ്രതിവർഷം 44 ലക്ഷം രൂപ വേതന ഓഫർ.

ടി.സി.എസ്., ഇൻഫോസിസ്, വിപ്രോ, എച്ച്.സി.എൽ., മൈൻഡ്ട്രീ തുടങ്ങിയ കമ്പനികളും റിക്രൂട്ട്‌മെന്റിൽ സംബന്ധിച്ച് ഒട്ടേറെ വിദ്യാർത്ഥികളെ തിരഞ്ഞെടുത്തു. ഡിലോയിറ്റ്, പി.ഡബ്ള്യു.സി., റെനോ, നിസാൻ, ടാറ്റ, ഇസാഫ് ബാങ്ക് തുടങ്ങിയവ കമ്പനികളുടെ ജോലി ഓഫറുകൾ എം.ബി.എ വിദ്യാർത്ഥികളും കരസ്ഥമാക്കി. 2022 ബിരുദബാച്ചിനുള്ള കാമ്പസ് റിക്രൂട്ട്‌മെന്റ് ജൂലായിൽ നടക്കുമെന്ന് വി.ഐ.ടി സ്ഥാപക-ചാൻസലർ ഡോ.ജി. വിശ്വനാഥൻ പറഞ്ഞു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: BUSINESS, VIT, CAMPUS RECRUITMENT
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.