SignIn
Kerala Kaumudi Online
Wednesday, 24 April 2024 11.41 AM IST

വലപ്പാട് ട്രിപ്പിൾ, 18 ഇടങ്ങളിൽ ലോക് ഡൗൺ

lock-down

തൃശൂർ: 31.28 ശതമാനം പോസിറ്റിവിറ്റി നിരക്കുള്ള വലപ്പാട് പഞ്ചായത്തിൽ ട്രിപ്പിൾ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളോടെ ജില്ലാ ഭരണകൂടം അടുത്ത ഒരാഴ്ച്ചത്തേയ്ക്കുള്ള നിയന്ത്രണങ്ങൾ പുറപ്പെടുവിച്ചു. ഡി കാറ്റഗറിയിൽപെട്ട അതിതീവ്ര രോഗവ്യാപനമുള്ള പഞ്ചായത്താണിത്. ചൊവ്വന്നൂർ പഞ്ചായത്താണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറവുള്ള തദ്ദേശ സ്ഥാപനം. ഇവിടെ 3.79 ശതമാനമാണ് പോസിറ്റിവിറ്റി. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം ഉയർന്ന പോസിറ്റിവിറ്റി നിരക്കുള്ള ജില്ലയാണ് തൃശൂർ.

18 ഇടങ്ങളിൽ ലോക് ഡൗൺ


18 തദ്ദേശ സ്ഥാപനങ്ങളാണ് സി. കാറ്റഗറിയിൽ ഉൾപ്പെട്ടിട്ടുള്ളത്. ഇവിടെ ഒരാഴ്ച്ച സമ്പൂർണ്ണ ലോക് ‌ഡൗണാകും. വടക്കാഞ്ചേരി നഗരസഭയൊഴിച്ച് ബാക്കിയെല്ലാം പഞ്ചായത്തുകളാണ്. 20.09 ആണ് വടക്കാഞ്ചേരിയിലെ ടി.പി.ആർ. 23.57 ശതമാനമുള്ള തളിക്കുളമാണ് സി കാറ്റഗറിയിൽ മുന്നിലുള്ളത്. സി. കാറ്റഗറിയിൽ കുറഞ്ഞ ശതമാനം പാഞ്ഞാളിലാണ് (16.06%)


കോർപറേഷനിലും നാല് നഗരസഭകളിലും ഭാഗികം

തൃശൂർ കോർപറേഷൻ, വടക്കാഞ്ചേരി ഒഴികെയുള്ള നഗരസഭകളും അടക്കം ഭാഗിക നിയന്ത്രണമുള്ള 56 തദ്ദേശ സ്ഥാപനങ്ങളാണുള്ളത്. നഗരസഭകളിൽ കൊടുങ്ങല്ലൂരിലാണ് ബി. കാറ്റഗറിയിൽ ഉയർന്ന ടി.പി.ആർ നിരക്ക്. പഞ്ചായത്തുകളിൽ വാടാനപ്പിള്ളി (15.66), വേലൂർ (15.62), നടത്തറ (15.48), പുത്തൂർ (15.08) എന്നീ പഞ്ചായത്തുകളിലാണ് ബി കാറ്റഗറിയിൽ കൂടുതൽ നിരക്കുള്ളത്. 12.62 ശതമാനമുള്ള വല്ലച്ചിറയിലാണ് കുറവ്.

കുറവ് ചൊവ്വന്നൂർ 3.79 %

56 തദ്ദേശസ്ഥാപനങ്ങളിൽ ഭാഗികം

കോർപറേഷൻ 9.71


നഗരസഭകൾ


ചാലക്കുടി 11.99
കുന്നംകുളം 9.79
ഗുരുവായൂർ 8.25
ചാവക്കാട് 8.08

19 ഇടങ്ങളിൽ സാധാരണ നില

ഇളവുകൾ കൂടുതലുള്ള എ കാറ്റഗറിയിൽ ജില്ലയിൽ 19 തദ്ദേശ സ്ഥാപനങ്ങളാണുള്ളത്. ഈ കാറ്റഗറിയിൽ മുന്നിലുള്ളത് മാടക്കത്തറയാണ്. ഇവിടെ 7.93 ശതമാനമാണ് പോസിറ്റിവിറ്റി. കുറവ് ടി.പി.ആർ നിരക്കുള്ളത് ചൊവ്വന്നൂരിലാണ്. 3.79 ശതമാനം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, LOCKDOWN
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.