ന്യൂഡൽഹി: കൊവിഡിനെതിരെയുള്ള വാക്സിനേഷൻ പ്രോത്സാഹിപ്പിക്കാൻ ഉപഭോക്താക്കൾക്ക് ഡിസകൗണ്ട് അടക്കം സൗജന്യങ്ങൾ വാഗ്ദാനം ചെയ്ത് വിവിധ കമ്പനികൾ. ലോക്ക്ഡൗൺ മൂലം പ്രതിസന്ധിയിലായ വിപണിയിലേക്ക് ആളുകളെ ആകർഷിക്കാനും ഇതു സഹായിക്കുമെന്നാണ് മാർക്കറ്റിംഗ് വിദഗ്ദ്ധരുടെ അഭിപ്രായം.
പ്രമുഖ വിമാന കമ്പനിയായ ഇൻഡിഗോ, വാക്സിൻ എടുത്തവർക്ക് ടിക്കറ്റിന്റെ അടിസ്ഥാന നിരക്കിൽ പത്ത് ശതമാനം ഡിസ്കൗണ്ട് പ്രഖ്യാപിച്ചു. 18 വയസ് തികഞ്ഞ ആർക്കും വാക്സിനേഷൻ സർട്ടിഫിക്കറ്റ് കാണിച്ച് ഇളവ് നേടാമെന്ന് ഇൻഡിഗോ പത്രക്കുറിപ്പിൽ അറിയിച്ചു.
പ്രമുഖ ഫാസ്റ്റ്ഫുഡ് കമ്പനിയായ മക്ഡൊണാൾഡ് വാക്സിനെടുത്തവർക്ക് 20ശതമാനം ഡിസ്കൗണ്ടാണ് പ്രഖ്യാപിച്ചത്. ഓൺലൈൻ വിൽപന കേന്ദ്രമായ ഗ്രോഫേഴ്സ് ഒരു മാസത്തെ സബ്സ്ക്രിപ്ഷൻ നൽകും. ഗൃഹോപകരണ നിർമ്മാതാക്കളായ ഗോദ്റെജ് വാക്സിനെടുത്ത ഉപഭോക്താക്കൾക്ക് കൂടുതൽ വാറണ്ടിയാണ് വാഗ്ദാനം ചെയ്യുന്നത്. സെൻട്രൽ ബാങ്കും യൂക്കോബാങ്കും ഒരു ഡോസ് എടുത്തവർക്കും നിക്ഷേപങ്ങളിൽ ഉയർന്ന പലിശ ഉറപ്പുനൽകുന്നു. ഡൽഹിയിലും മറ്റും മാളുകളിലും വാക്സിൻ എടുത്തവർക്ക് ഡിസ്കൗണ്ട് നൽകുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |