SignIn
Kerala Kaumudi Online
Saturday, 20 April 2024 9.39 AM IST

ഗുരുവായൂരിൽ ആനകളുടെ സുഖചികിത്സ ജൂലായ് 1 മുതൽ

ana

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിലെ ആനകൾക്ക് എല്ലാ വർഷവും നൽകുന്ന സുഖചികിത്സയ്ക്ക് ജൂലായ് ഒന്നിന് തുടക്കമാകും. 30 ദിവസം നീണ്ടുനിൽക്കുന്ന ചികിത്സയിൽ ആയുർവേദ അലോപ്പതി മരുന്നുകൾ ഉൾപ്പെടുത്തി പ്രത്യേക ആഹാരക്രമമാണ് നിശ്ചയിച്ചിട്ടുളളത്.

ആനകളുടെ ആരോഗ്യ സംരക്ഷണത്തിനും, ശരീരപുഷ്ടിക്കും വേണ്ടി പ്രത്യേകം തയ്യാറാക്കിയ സമീകൃത ആഹാരം ആനകൾക്ക് നൽകും. 45 ആനകൾക്കാണ് ആകെ സുഖചികിത്സ. 4050 കിലോ അരി, 1350 കിലോ ചെറുപയർ, മുതിര, 1350 കിലോ റാഗി, 135 കിലോ അഷ്ടചൂർണ്ണം, 337.5 കിലോ ച്യവനപ്രാശം, 135 കിലോ മഞ്ഞൾപ്പൊടി , ഷാർക്കോഫെറോൾ, മിനറൽ മിക്‌സ്ചർ, ധാതുലവണങ്ങൾ തുടങ്ങിയവയാണ് നൽകുക. ആന ചികിത്സാ വിദഗ്ദ്ധർ ഡോ.കെ.സി. പണിക്കർ, ഡോ. പി.ബി. ഗിരിദാസ്, ഡോ. എം.എൻ. ദേവൻ നമ്പൂതിരി , ഡോ. ടി.എസ്. രാജീവ് , ഡോ. വിവേക് , ദേവസ്വം വെറ്ററിനറി സർജൻമാർ തുടങ്ങിയവർ മേൽനോട്ടം വഹിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, AANA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.